ബിനീഷിന്റെ മയക്കുമരുന്ന് വ്യവസായത്തില്‍ സര്‍ക്കാരിനും ഡിവൈഎഫ്‌ഐയ്ക്കും പങ്ക് : ബിന്ദുകൃഷ്ണ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മയക്കുമരുന്ന് കേസ് പ്രതി ബിനീഷ് കോടിയേരിയുമായി സിപിഎം നേതാക്കന്മാര്‍ക്ക് ബന്ധമില്ലെന്നും ബിനീഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നുമുള്ള പ്രസ്താവനകള്‍ കളവാണെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ. ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ബിന്ദുകൃഷ്ണ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

സര്‍ക്കാരിനും സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധം. മയക്കുമരുന്ന് കേസ് പ്രതി ബിനീഷ് കോടിയേരിയുമായി സിപിഎം നേതാക്കന്മാര്‍ക്ക് ബന്ധമില്ലെന്നും ബിനീഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നുമുള്ള പ്രസ്താവനകള്‍ കളവാണ്. ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ബിനീഷ് കോടിയേരിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റുകളാണ്. ഇത് ഫെയ്‌സ്ബുക്ക് ക്രോസ് പോസ്റ്റിംഗ് വഴി രേഖപ്പെടുത്തിയിട്ടുള്ളതാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെയുമൊക്കെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജുകള്‍ മയക്കുമരുന്ന് കേസിലെ പ്രതി ബിനീഷ് കോടിയേരിയുടെ ഫെയ്‌സ് ബുക്ക് പേജുമായി ലിങ്ക് ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ലിങ്ക് ചെയ്തിട്ടുള്ളതിനാലാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമൊക്കെ ലൈവില്‍ വരുന്ന അതേ സമയം ബിനീഷ് കൊടിയേരിയുടെ ഫെയ്‌സ് ബുക്കിലും ക്രോസ് പോസ്റ്റിംഗ് വഴി ലൈവ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

പാര്‍ട്ടിയുടെ ഔദ്യോഗിക വിവരങ്ങള്‍ കൂടുതല്‍ പേരില്‍ എത്തിക്കാന്‍ വേണ്ടി സാധാരണ ഗതിയില്‍ പാര്‍ട്ടി ഭാരവാഹികള്‍ക്കാണ് ക്രോസ് പോസ്റ്റിംഗ് വഴി പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കാറുളളത്.

എന്നാല്‍ ഇവിടെ പാര്‍ട്ടിയുടെ മാത്രമല്ല, മുഖ്യമന്ത്രിയുടെയും, സര്‍ക്കാരിന്റെയും ഔദ്യോഗിക വിവരങ്ങള്‍ മയക്കുമരുന്ന് കേസിലെ പ്രതിയാണ് പ്രസിദ്ധീകരിച്ച്‌ കൊണ്ടിരുന്നത്. ബിനീഷ് കോടിയേരിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന വ്യാജ വാദം ഉന്നയിക്കുമ്പോഴും യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബിനീഷ് കോടിയേരിക്കും സ്വാധീനം ഉണ്ടായിരുന്നു എന്നതിന്റെ ഡിജിറ്റല്‍ തെളിവാണ് ഇത്. ഇതും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറാകണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...