സെക്രട്ടറിയേറ്റില്‍ വീണ്ടും തീപിടുത്തം ; ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനിനാണ് തീപിടിച്ചത്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വീണ്ടും ഫാന്‍ കത്തി. ഇക്കുറി ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഫാന്‍ ആണ് കത്തിയത്. എന്നാല്‍ ഓഫീസ് സമയം ആയതിനാല്‍ ഫയലുകള്‍ക്ക് തീ പിടിച്ചില്ല. ഫാനുകള്‍ ഇപ്രകാരം കത്തുന്നത് സാധാരണ സംഭവമാണ് എന്നാണ് പൊതുഭരണ വകുപ്പ് നല്‍കുന്ന വിശദീകരണം.

ഓഗസ്റ്റ് 25ന് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം വന്‍ വിവാദമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നു ഫാനില്‍ നിന്നാണു തീ പടര്‍ന്നതെന്നാണു പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

ഇതു വിശദീകരിക്കുന്ന ഗ്രാഫിക്‌സ് വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു ചൂടായ ഫാനിലെ പ്ലാസ്റ്റിക് ഉരുകി ഷെല്‍ഫിനു മുകളിലെ പേപ്പറില്‍ വീണു തീപിടിച്ചതായിരിക്കാനാണു സാധ്യതയെന്നാണു പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്നായിരുന്നു ഫോറന്‍സിക് വിഭാഗം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...