അബുദാബി ഇരട്ടക്കൊലക്കേസ് : നിലമ്പൂരിൽ ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ സിബിഐ പരിശോധന

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അബുദാബിയില്‍ വ്യവസായിയേയും മാനേജരെയും കൊന്ന കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫിന്റെ വീട്ടില്‍ സി ബി ഐ പരിശോധന. നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടിലാണ് സി ബി ഐ സംഘം പരിശോധന നടത്തുന്നത്. ഷൈബിന്‍ അഷ്‌റഫിന്റെ ബിസിനസ് പങ്കാളിയായിരുന്ന അബുദാബിയിലെ വ്യവസായി ഹാരിസ്, മാനേജര്‍ ചാലക്കുടി സ്വദേശി ഡെന്‍സി എന്നിവര്‍ 2020 മാര്‍ച്ച് 5 നാണ് കൊല്ലപ്പെടുന്നത്. ഡെന്‍സിയെ കൊന്നശേഷം, ഹാരിസ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു അബുദാബി പോലീസ് കരുതിയിരുന്നത്. എന്നാല്‍ അങ്ങനെ വരുത്തി തീര്‍ക്കുകയായിരുന്നുവെന്നും കൊലപാതകത്തിന് പിന്നില്‍ ഷൈബിനായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു. ഹാരിസിന്റെ ബന്ധുക്കളുടെ ഹര്‍ജിയിലാണ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടത്.

പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫ് കൊലക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിനെതിരായ കൂട്ടു പ്രതികളുടെ വെളിപ്പെടുത്തലുകളാണ് അബുദാബിയിലെ ഇരട്ട കൊലപാതകത്തിലേക്കുള്ള വെളിച്ചം വീശിയത്. രണ്ട് പേരുടെയും മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. 2020 മാര്‍ച്ച് 5 നാണ് ഷൈബിന്റെ ബിസിനസ് പങ്കാളിയായ ഹാരിസിനെയും ജീവനക്കാരിയായ യുവതിയെയും അബുദാബിയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...