വിദ്യാർത്ഥികൾക്ക് മാപ്പുനൽകാനല്ല, മാപ്പ് പറയാനാണ് പ്രധാനമന്ത്രി തയ്യാറാകേണ്ടത് : മോദിക്കെതിരെ രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി പങ്കുവെച്ച വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി മാപ്പുനല്‍കുകയല്ല, അവരോട് മാപ്പ് ചോദിക്കുകയാണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. തനിക്കെതിരെ ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് നല്‍കുന്നു എന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എക്‌സ് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളുടെ ചിത കണേണ്ടി വരുന്നിടത്തോളം ദുഖകരമായ കാര്യം മറ്റൊന്നുമില്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

നഷ്ടപ്പെട്ട ഓരോ ജീവനും ആയുഷ്‌ക്കാലം നികത്താനാവാത്ത വേദനയാണ്. തുടര്‍ച്ചയായുണ്ടാകുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷകള്‍ റദ്ദാക്കലും വിദ്യാര്‍ത്ഥികളുടെ വര്‍ഷങ്ങളായുള്ള തയ്യാറെടുപ്പുകള്‍ ഒറ്റരാത്രികൊണ്ട് തകര്‍ക്കുന്നതാണ്. തകര്‍ന്നടിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തെയാണ് ഇത് തുറന്നുകാട്ടുന്നത്. വിദ്യാര്‍ത്ഥികളോട് സത്യസന്ധത പുലര്‍ത്താത്ത ഒരു സിസ്റ്റം അവരോട് സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുകയെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി മക്കളുടെ വേര്‍പാടില്‍ വേദനിക്കുന്ന ഒരു മാതാപിതാക്കളേയും നേരിട്ടുകണ്ടിട്ടില്ലെന്നും ഭാവി അവതാളത്തിലായ ഒരു വിദ്യാര്‍ത്ഥിയോടൊപ്പവും അദ്ദേഹം ഇരുന്നിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളെ മഹാബലിപുരത്ത് വെച്ച് രാഹുല്‍ ഗാന്ധി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...