സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയായ സിബിഐയുടെ ഓപ്പറേഷൻ ചക്ര ; ഇതുവരെ അറസ്റ്റിലായത് 16 പേർ

For full experience, Download our mobile application:
Get it on Google Play

ദില്ലി : സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയായ സിബിഐയുടെ ഓപ്പറേഷൻ ചക്രയില്‍ ഇതുവരെ പിടിയിലായത് 16 പേര്‍. പതിനാറ് സംസ്ഥാനങ്ങളിലായി 115 ഇടങ്ങളിലാണ് പരിശോധന നടന്നത്. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണത്തിന് ഒരുങ്ങുകയാണ് സിബിഐ. പതിനാറ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലെ രണ്ട് കോൾ സെന്‍ററുകളും സിബിഐ സീൽ ചെയ്തു.

സംസ്ഥാന പോലീസും ഇന്‍റർപോൾ അടക്കം അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെയാണ് അന്വേഷണം നടന്നത്. സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയായ നാഴികക്കല്ലാണ് ഓപ്പറേഷന്‍ ചക്രയെന്ന് സിബിഐ. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ 300ഓളം പേര്‍ നിരീക്ഷണത്തിലാണെന്ന് സിബിഐ വിശദമാക്കുന്നു. 2021 ലെ ജെഇഇ മെയിന്‍ പരീക്ഷാ സോഫ്റ്റ്വെയറില്‍ തകരാര്‍ വരുത്തിയ കേസില്‍ റഷ്യന്‍ സ്വദേശിയായ ഒരാളെ ദില്ലി കോടതി സിബിഐ കസ്റ്റഡിയിലേക്ക് നല്‍കിയിട്ടുണ്ട്. സിബിഐ പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസ് അനുസരിച്ചാണ് ഇത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...