ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ മൂലം മുടങ്ങിയ സിബിഎസ്ഇ പത്ത്, പ്ലസ്ടൂ പരീക്ഷകളുടെ തീയതി പ്രസിദ്ധീകരിച്ചു. ജൂലൈ 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. എല്ലാ പരീക്ഷകളും രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ്. ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നെന്നു കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. കേരളത്തിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. പ്ലസ്ടു തലത്തില്‍ 29 വിഷയങ്ങളില്‍ പരീക്ഷ ശേഷിക്കുന്നുണ്ടെങ്കിലും കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു ഇതില്‍ 12 വിഷയങ്ങളാണുള്ളത്.
ലോക്ക്ഡൗണ്‍ മൂലം മുടങ്ങിയ സിബിഎസ്ഇ – പത്ത്, പ്ലസ്ടൂ പരീക്ഷകളുടെ തീയതി പ്രസിദ്ധീകരിച്ചു
RECENT NEWS
Advertisment