വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. സിബിഎസ്‌ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ നടത്തുന്നത് ആലോചിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് നിലപാട് അറിയിച്ചത്. വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ്  പരീക്ഷ നടത്തിയാല്‍ അത് വലിയ തെറ്റായി മാറുമെന്നും ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

പരീക്ഷ ഉപേക്ഷിക്കരുത് എന്ന നിലപാടാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും യോഗത്തിലെടുത്തത്. കോവിഡ് വ്യാപനം അതിരൂക്ഷമായ ഘട്ടത്തില്‍ സിബിഎസ്‌ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ മാറ്റിവെയ്ക്കാന്‍ സര്‍ക്കാര്‍ ആഴ്ചകള്‍ക്ക് മുമ്പ്  തീരുമാനിക്കുകയായിരുന്നു. ജൂണ്‍ ഒന്നിന് സ്ഥിതി വിലയിരുത്തി തീരുമാനം എടുക്കാനും ധാരണയിലെത്തിയിരുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ കൂടിയാണ് പരീക്ഷ ഉപേക്ഷിക്കേണ്ടതില്ല എന്ന നിലപാട് സംസ്ഥാനങ്ങള്‍ പ്രകടിപ്പിക്കുന്നത്.

സംസ്ഥാനങ്ങളുടെ നിലപാട് കേള്‍ക്കാനുള്ള രണ്ടാമത്തെ യോഗമാണ് ഇന്ന് ചേര്‍ന്നത്. പരീക്ഷയുമായി മുന്നോട്ടു പോകണം എന്ന പൊതു വികാരമാണ് സംസ്ഥാനങ്ങള്‍ക്ക്. എന്നാല്‍ ജൂലൈക്ക് മുമ്പ്  പരീക്ഷ നടത്താനുള്ള സാഹചര്യമില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം അവസരം നല്‍കുക എന്ന നിര്‍ദ്ദേശവുമുണ്ട്. പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ വൈകുമ്പോള്‍ നീറ്റ് ഉള്‍പ്പടെയുള്ള പ്രവേശന പരീക്ഷ എങ്ങനെ വേണം എന്ന വിലയിരുത്തലുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...