സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15 മുതല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. 2025 അധ്യയന വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഡേറ്റാഷീറ്റ് സിബിഎസ്ഇ തയ്യാറാക്കി വരികയാണ്. മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി ഇത്തവണയും എഴുത്തുപരീക്ഷയാണ്. മെയ്ന്‍ പരീക്ഷയുടെ ഷെഡ്യൂളിനൊപ്പം പ്രാക്ടിക്കല്‍ പരീക്ഷയുടെ ഡേറ്റാഷീറ്റും സിബിഎസ്ഇ പ്രത്യേകം തയ്യാറാക്കും. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പുറത്തുനിന്നുള്ള എക്‌സാമിനര്‍ ആണ് മേല്‍നോട്ടം വഹിക്കുക. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള പ്രാക്ടിക്കല്‍ പരീക്ഷ അതത് സ്‌കൂളിലെ ടീച്ചര്‍മാരുടെ കീഴിലാണ് നടക്കുക. പത്ത്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ cbse.gov.in സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഡേറ്റാ ഷീറ്റ് നോക്കാവുന്നതാണ്. ലേറ്റസ്റ്റ് അനൗണ്‍സ്‌മെന്റ് സെക്ഷന്‍ അല്ലെങ്കില്‍ ഹോംപേജിലെ അക്കാദമിക് വെബ്‌സൈറ്റ് ലിങ്ക് എന്നിവ വഴി ഡേറ്റാഷീറ്റ് നോക്കാനുള്ള ക്രമീകരണമാണ് ഒരുക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

200 ശതമാനംവരെ ജനറിക് മരുന്നകൾക്ക് തീരുവ : വിപണിയിൽ ഫാർമ കമ്പനികൾക്ക് തിരിച്ചടി

0
ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി തീരുവ വർധിപ്പിക്കാൻ ട്രംപ്. 2028 ഓഗസ്റ്റ് മുതൽ...

ന്യൂയോർക്കിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം : 4 മരണം, 76 രോഗബാധിതർ

0
ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം. 76 പേർക്ക്...

‘മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പി.ആർ ചെയ്യുന്നു’ ; ആരോപണവുമായി ജോജു...

0
കൊച്ചി : മലയാളത്തിലെ പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു...

ബാത്ത് ടബ്ബുകൾക്ക് തകരാർ – ഒനിക്സ് ഇൻഡസ്ട്രീസ് ഉടമ 43,453 രൂപ നൽകുവാൻ വിധി

0
തൃശ്ശൂര്‍: ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുണ്ടത്തിക്കോട്...