മാ​രാ​ന്തോ​ട്ടം ക​ട​വി​ലെ ക​ട​ത്ത് നി​ല​ച്ചു

For full experience, Download our mobile application:
Get it on Google Play

റാ​ന്നി : പ​മ്പാ​ന​ദി​യി​ൽ വ​ര​വൂ​ർ-​മാ​രാ​ന്തോ​ട്ടം ക​ര​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ചു​ള്ള മാ​രാ​ന്തോ​ട്ട​ത്തി​ൽ ക​ട​വി​ലെ ക​ട​ത്ത് നി​ല​ച്ചു. പി​ന്നാ​ലെ വ​ള്ള​വും വ​ള്ള​ക്കാ​ര​നും ഓ​ർ​മ​യാ​യി. റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​മ​ണ്‍, അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ വ​ര​വൂ​ർ ക​ര​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ചു​ള്ള മാ​രാ​ന്തോ​ട്ട​ത്തി​ൽ ക​ട​വി​ലെ ക​ട​ത്താ​ണ് മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​യ​ത്. പൊ​തു​മ​രാ​മ​ത്തു​വ​ക ക​ട​ത്ത്​ സ​ർ​വി​സ് മു​ട​ക്കി ക​ട​ത്തു​കാ​ര​ന്‍ പോ​യ​തി​ന്​ പി​ന്നാ​ലെ വേ​ന​ല്‍ മ​ഴ​യി​ല്‍ ന​ദി​യി​ലെ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍ന്ന്​ വ​ള്ള​വും മു​ങ്ങി​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വാ​ട​ക ന​ൽ​കു​ന്ന ക​ട​ത്തു​വ​ള്ളം പ​മ്പാ​ന​ദി​യി​ൽ മു​ങ്ങി​ക്കി​ട​ക്കാ​ൻ തു​ട​ങ്ങി​യ​ത് വാ​ര്‍ത്ത​യാ​യ​തോ​ടെ വ​ള്ളം സ്ഥ​ല​ത്തു​നി​ന്ന്​ മാ​റ്റി. പി​ന്നീ​ട് മാ​സ​ങ്ങ​ളാ​യി​ട്ടും ഇ​തു​വ​രെ ന​ട​പ​ടി​യി​ല്ല.

ക​ട​ത്തു മു​ട​ങ്ങി​യ കാ​ല​ത്തും ശ​മ്പ​ളം മു​ട​ങ്ങാ​തെ ക​ട​ത്തു​കാ​ര​ൻ വാ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ക​ട​ത്തു ഇ​ല്ലാ​താ​യി​ട്ട് ഏ​റെ മാ​സ​ങ്ങ​ള്‍ ആ​യെ​ന്നും ക​ട​ത്തു​കാ​ര​ന്‍ ഇ​വി​ടേ​ക്ക് എ​ത്താ​റി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​ക്ഷേ​പ​മു​ന്ന​യി​ക്കു​ന്നു. കോ​ട്ടാ​ങ്ങ​ല്‍ സ്വ​ദേ​ശി​ക്കാ​ണ് ഇ​വി​ടെ ക​ട​ത്തു ചു​മ​ത​ല​യു​ള്ള​ത്. ഇ​പ്പോ​ള്‍ ക​ട​ത്തും വ​ള്ള​വും ഇ​ല്ലാ​താ​യെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​രു​ക​ര​യി​ലും ഉ​ള്ള​വ​ര്‍ക്ക് മ​റു​ക​ര​യി​ലെ​ത്ത​ണ​മെ​ങ്കി​ല്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ ചു​റ്റി ക​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​വി​ടെ പാ​ല​മെ​ന്ന​ത് സ്വ​പ്നം മാ​ത്ര​മാ​യേ കാ​ണാ​ന്‍ ക​ഴി​യൂ​വെ​ന്നും ക​ട​ത്ത് വീ​ണ്ടും ആ​രം​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​ടി​യന്തി​​ര​മാ​യി പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ സ​മീ​പി​ക്കാ​ന്‍ നാ​ട്ടു​കാ​ർ നീ​ക്കം തു​ട​ങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊടും കുറ്റവാളിയായ ഏനാദിമംഗലം സ്വദേശി ഉമേഷ് കൃഷ്ണ (38)നെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

0
എനാത്ത് : 31 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ...

ചിറ്റാറില്‍ ലോറികളിൽ നിന്ന് ഡീസൽ മോഷണം : മൂന്നുപേർ അറസ്റ്റിൽ

0
ചിറ്റാർ : ചിറ്റാറിൽ ക്രഷറുകൾക്ക് സമീപത്തായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറികളിൽ...

പോലീസ് നടപടിയിൽ പ്രതിഷേധം : കറുത്ത വസ്ത്രമണിഞ്ഞ് പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ

0
ന്യൂഡൽഹി : പാർലമെന്റിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ. പ്രതിപക്ഷനേതാവിനും...

‘വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണം, അവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം’ : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പ്രതിഷേധിച്ച സിജെപി പ്രവർത്തകരെ...