സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 85.20 ശതമാനമാണ് ആകെ വിജയശതമാനം. കഴിഞ്ഞ വർഷത്തെ വിജയശതമാനമായ 88.39-ൽ നിന്നും 3.19 ശതമാനത്തിന്റെ കുറവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ മേഖലകളിൽ 95.84 ശതമാനം വിജയം കരസ്ഥമാക്കിയ തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. ഇത്തവണയും ആൺകുട്ടികളെക്കാൾ മികച്ച വിജയം നേടിയത് പെൺകുട്ടികളാണ്. പെൺകുട്ടികൾ 88.86 ശതമാനം വിജയം നേടിയപ്പോൾ, ആൺകുട്ടികളുടെ വിജയശതമാനം 82.13 ആണ്.

സ്കൂളുകളുടെ വിഭാഗത്തിൽ 98.55 ശതമാനം വിജയം നേടിയ കേന്ദ്രീയ വിദ്യാലയങ്ങളാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പരീക്ഷയിൽ ഏകദേശം 18 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി ; വ്യാപക തിരച്ചിൽ

0
കൊല്ലം: മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. എഴുകോൺ പുത്തൻനട സ്വദേശി...

ചിറയിന്‍കീഴിലെ അതിക്രമം ; രമ്യ ഹരിദാസിന്റെയും മണ്ഡലം പ്രസിഡന്റിന്റേയും പരാതിയില്‍ കേസ് എടുത്ത് പോലീസ്

0
തിരുവനന്തപുരം : സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കയ്യാങ്കളിയില്‍, ചിറയിന്‍കീഴ് എംഎല്‍എ...

സംസ്ഥാന സ്‌കൂള്‍ കായിക മേള ; കണ്ണൂരില്‍ നിന്ന് വേദി മാറ്റിയതില്‍ പ്രതിഷേധം

0
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് മാറ്റിയതില്‍...

ദോഹ- ബെംഗളൂരു ഇൻഡിഗോ വിമാനം മസ്‌കത്തിൽ അടിയന്തര ലാന്റിങ് നടത്തി

0
മസ്‌കത്ത് : ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ ക്രൂ...