നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച : മഹാരാഷ്ട്രയിൽ ഒരാൾ കൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : നീറ്റ് പരീക്ഷ ചോദ്യപേപ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ ഒരാൾ കൂടി പിടിയിലായി. പൂനെ സ്വദേശിയായ ധനഞ്ജയ് ലോകണ്ടേ എന്നയാളെയാണ് അഹല്യ നഗർ പോലീസ് രഹുരിയിൽ നിന്ന് പിടികൂടിയത്. ചോദ്യപേപ്പർ ചോർച്ചയുടെ ഉത്ഭവ കേന്ദ്രം ഇയാളാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം നാസിക്കിൽ നിന്ന് പിടിയിലായ ശുഭത്തിന് ചോദ്യപേപ്പർ അയച്ചുനൽകിയത് ധനഞ്ജയ് ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചോർന്നത് യഥാർത്ഥ നീറ്റ് ചോദ്യപേപ്പർ തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് സിബിഐ എത്തിയിട്ടുണ്ട്. ഡൽഹിയിലും മറ്റ് സ്ഥലങ്ങളിലും മാതൃകാ ചോദ്യപേപ്പറുകൾ തയ്യാറാക്കാൻ ഉപയോഗിച്ചത് ഇത്തരത്തിൽ ചോർന്ന യഥാർത്ഥ പേപ്പറാണെന്നാണ് സംശയിക്കുന്നത്.

ഇന്ന് രാവിലെ കേസ് ഏറ്റെടുത്ത സിബിഐ, പിടിയിലായ ധനഞ്ജയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും. ഇയാൾക്ക് ഈ ചോദ്യപേപ്പർ മറ്റെവിടെ നിന്നെങ്കിലും ലഭിച്ചതാണോ എന്ന കാര്യവും സിബിഐ പരിശോധിക്കുന്നുണ്ട്. ചോർന്ന ചോദ്യപേപ്പർ ലഭിച്ച മറ്റ് വിദ്യാർത്ഥികളെയും സിബിഐ നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത് ; ഒരാൾ പോലീസ് പിടിയിൽ

0
മൂന്നാർ : തേനിയിൽനിന്ന് കൊണ്ടുവന്ന 8.185 കിലോ വൈക്കോൽ കറുപ്പുമായി (പോപ്പി...

ഡ്രൈവർക്ക് അപസ്മാരം ; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു ; ട്രെയിൻ ഗതാഗതം...

0
ഒഞ്ചിയം : റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം...

കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ല് : രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

0
തിരുവനന്തപുരം: ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ വസ്തുക്കൾ ലേലം ചെയ്യാൻ...

0
തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കളിന്മേലുള്ള...