മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ വേണം ; വൈകുന്നത് യുഡിഎഫിന്റെ കെട്ടുറുപ്പിനെ ബാധിക്കുമെന്ന് വി.എം സുധീരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫ് മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നതിൽ അതൃപ്തി പരസ്യമാക്കി മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. മുഖ്യമന്ത്രി പ്രഖ്യാപനം എത്രയും നേരത്തെ വരുന്നോ അത്രയും നല്ലതാണെന്നും ആളുകൾ ഇതിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം വൈകുന്നത് ടീം യുഡിഎഫ് എന്ന് പറയുന്ന സംവിധാനത്തിന്റെ കെട്ടുറുപ്പിനെ തന്നെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രഖ്യാപനം വരാത്തതിൽ ജനങ്ങൾക്ക് മാനസികമായ പ്രയാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആർഎസ്പി അടക്കമുള്ള ഘടകകക്ഷികൾ ഇതിനോടകം തന്നെ തങ്ങളുടെ പ്രതിഷേധം അറിയിച്ചു തുടങ്ങിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപനം വൈകുന്നതിൽ ഹൈക്കമാൻഡിന് കൺഫ്യൂഷൻ ഉണ്ടോ എന്ന ചോദ്യത്തിന് എല്ലാ ഭാഗത്തുനിന്നുമുള്ള അഭിപ്രായങ്ങൾ ശേഖരിക്കുന്നത് ഒരു ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “ജനാധിപത്യത്തിലെ യജമാനന്മാർ ജനങ്ങളാണ്” എന്ന് വ്യക്തമാക്കിയ സുധീരൻ, ജനങ്ങളുടെ വികാരത്തിന് അർഹമായ പരിഗണന നൽകുക എന്നത് ജനാധിപത്യപരമായ ഔചിത്യമാണെന്നും പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഉണ്ടാകുന്ന ഈ കാലതാമസത്തിനെതിരെ കോൺഗ്രസിനുള്ളിലും ഇപ്പോൾ ശബ്ദമുയരുന്നുണ്ട്. എത്രയും വേഗം നല്ലൊരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...