മുഖ്യമന്ത്രി ചര്‍ച്ച : ഹൈക്കമാന്‍ഡ് തീരുമാനം കാത്തിരിക്കുന്നു : പി കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കാന്‍ യോഗം സാദിഖലി തങ്ങളെ അധികാരപ്പെടുത്തി. അറിഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് തീരുമാനം വൈകില്ല. ഉത്തരവാദിത്തപ്പെട്ട കാര്യമല്ലേയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ലെന്നും ഒരാഴ്ചകൊണ്ട് എങ്ങനെ ഭരണ സ്തംഭനം ആകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ഇതൊരു സാധാരണഗതിയിലുള്ള സമയം മാത്രമാണ്. ഭരിക്കാന്‍ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കറിയാം. മറ്റെവിടെയും പോയി ഉത്തരവ് വാങ്ങില്ല. ആ പേടി വേണ്ടെന്നുമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനം വൈകുന്നതില്‍ നേതാക്കള്‍ ലീഗ് നേതൃയോഗത്തില്‍ അതൃപ്തി രേഖപ്പെടുത്തി. വി ഡി സതീശന് അനുകൂലമായി സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്തേണ്ടെന്നാണ് യോഗത്തിലെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...

സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം ; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി

0
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ...