പത്താംക്ലാസ് ബോർഡ് പരീക്ഷ ; മൂന്നാം ഭാഷ ഒഴിവാക്കി സിബിഎസ്ഇയുടെ പുതിയ നിർദേശം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷാ ത്രിഭാഷാ നയം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ. ഈ വര്‍ഷത്തെ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ മൂന്നാംഭാഷ ഉണ്ടാകില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. സ്‌കൂള്‍ തലത്തിലെ ഇന്റേണല്‍ പരീക്ഷകള്‍ക്ക് ശേഷം നടപ്പിലാക്കും. ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ മൂന്നാം ഭാഷ പരീക്ഷയുണ്ടാകും.പരീക്ഷയില്‍ വിജയിക്കാത്ത വിദ്യാര്‍ത്ഥികളെ പത്താംക്ലാസിലേക്ക് പ്രവേശിപ്പിക്കുമെങ്കിലും പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷ പാസായിരിക്കണം. പാസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മൂന്ന് ഭാഷകളിലും നിര്‍ബന്ധമായും പാസായിരിക്കണം.

പരീക്ഷയില്‍ പരാജയപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പായി പുനര്‍മൂല്യനിര്‍ണയത്തിനുളള അവസരമുണ്ടാകും.ഒന്‍പതാം ക്ലാസിലേക്ക് കടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമായും മൂന്ന് ഭാഷകള്‍ പഠിക്കേണ്ടതായുണ്ട്. ഇതില്‍ രണ്ട് ഭാഷകള്‍ ഭാരതീയ ഭാഷകളായിരിക്കണം. ഹിന്ദി, സംസ്‌കൃതം, തമിഴ്, തെലുഗു, കന്നട, മലയാളം, മറാഠി, പഞ്ചാബി, ബെംഗാളി, ഗുജറാത്തി, ഒഡിയ , അസാമീസ് തുടങ്ങിയവയാണ് ഭാരതീയ ഭാഷകള്‍. മൂന്നാം ഭാഷയായി ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, അറബിക്, സ്പാനിഷ് എന്നിവയിൽ ഒന്ന് തെരഞ്ഞെടുക്കാം.. മൂന്നാം ഭാഷ പരീക്ഷ സ്‌കൂളുകളില്‍ ഇന്റേണല്‍ അസസ്‌മെന്റിനൊപ്പം നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...