സിബിഎസ്ഇ സപ്ലിമെന്ററി പരീക്ഷ 2025 രജിസ്ട്രേഷൻ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ളസപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒന്നോ രണ്ടോ വിഷയങ്ങളില്‍ പരാജയപ്പെട്ടതോ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതോ ആയ വിദ്യാര്‍ത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in വഴി സപ്ലിമെന്ററി പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

സിബിഎസ്ഇ സപ്ലിമെന്ററി പരീക്ഷ 2025: പരീക്ഷാ ഷെഡ്യൂൾ

  • 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ 2025 ജൂൺ 15-ന് നടക്കും.
  •  10-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ 2025 ജൂൺ 15 മുതൽ ആരംഭിക്കും.
  •  12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകളിൽ വിദ്യാര്‍ത്ഥികൾക്ക് ഒരു വിഷയത്തിന് മാത്രമെ ഹാജരാകാൻ കഴിയൂ.

അതേസമയം 10-ാം ക്ലാസ് വിദ്യാര്‍ഥികൾക്ക് രണ്ട് പരീക്ഷകൾക്ക് ഹാജരാകാൻ അനുവാദമുണ്ട്.

സിബിഎസ്ഇ സപ്ലിമെന്ററി പരീക്ഷ 2025: സപ്ലിമെന്ററി പരീക്ഷകൾക്ക് എങ്ങനെ അപേക്ഷിക്കാം?

  •  ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in സന്ദർശിക്കുക.
  •  “Private Candidate Supplementary Examination 2025” എന്ന വിഭാഗത്തിൽ പോകുക.
  •  നിങ്ങളുടെ ലോഗിൻ വിവരങ്ങൾ നൽകി വീണ്ടും എഴുതാൻ ആഗ്രഹിക്കുന്ന വിഷയം തിരഞ്ഞെടുക്കുക.
  •  ഫോട്ടോ പോലുള്ള ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.* നിശ്ചയിച്ച ഫീസ് അടയ്ക്കുക.
  • ഭാവിയിലെ ആവശ്യങ്ങൾക്കായി അക്നോളജ്മെന്റ് ഡൗൺലോഡ് ചെയ്യുക
  • രജിസ്റ്റർ ചെയ്ത പ്രൈവറ്റ് വിദ്യാര്‍ഥികൾക്ക് സപ്ലിമെന്ററി പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡ് ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാൻ കഴിയും. എന്തെങ്കിലും അപാകതയുണ്ടെങ്കിൽ ഉടൻ തന്നെ ബോർഡിന്റെ റീജിയണൽ ഓഫീസുമായി ബന്ധപ്പെടണം.റെഗുലർ വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷനായി അതാത് സ്കൂൾ അധികാരികളെ ബന്ധപ്പെടേണ്ടതുണ്ട്. 10, 12 ക്ലാസുകൾക്കുള്ള കാൻഡിഡേറ്റ് ലിസ്റ്റ് (എൽഒസി) സ്കൂൾ ബോർഡിന് അയയ്ക്കും.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...