സി.ബി.എസ്.ഇ. പരീക്ഷകള്‍ മേയില്‍ പൂര്‍ത്തിയാക്കി ജൂണില്‍ ഫലം പ്രഖ്യാനം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മേയില്‍ പൂര്‍ത്തിയാക്കി ജൂണില്‍ ഫലം പ്രഖ്യാനം നടത്തുമെന്നും പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരെ പറഞ്ഞു. അടച്ചിടല്‍ ഏപ്രില്‍ 14 കഴിഞ്ഞും നീണ്ടാല്‍ 12-ാം ക്ലാസിന്റെ ശേഷിക്കുന്ന പരീക്ഷകള്‍ അടച്ചിടല്‍ കാലയളവില്‍ത്തന്നെ നടത്തുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

12-ാം ക്ലാസിന്റെ ബിസിനസ് സ്റ്റഡീസ്, ജ്യോഗ്രഫി, കംപ്യൂട്ടര്‍ സയന്‍സ്, ഹിന്ദി, ഹോംസയന്‍സ്, സോഷ്യോളജി തുടങ്ങിയ പ്രധാനവിഷയങ്ങളുടെ പരീക്ഷകള്‍ നടക്കാനുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് ബോര്‍ഡ് പരീക്ഷാഫലം സമയബദ്ധമായി പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് സെക്രട്ടറി പറഞ്ഞു.

കേന്ദ്രീയ വിദ്യാലയം, സി.ബി.എസ്.ഇ. സ്‌കൂളുകള്‍, സെന്‍ട്രല്‍ ടിബറ്റന്‍ സ്‌കൂളുകള്‍ എന്നിവയില്‍ ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ പഠനം ആരംഭിക്കാനാണു പദ്ധതിയിടുന്നത്. ഇതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്ങിനോട് (എന്‍.ഐ.ഒ.എസ്.) ക്ലാസടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പഠന മൊഡ്യൂള്‍ തയ്യാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്‍.ഐ.ഒ.എസ്. സ്വന്തം നിലയ്ക്ക് ചാനലുകളിലൂടെ പാഠഭാഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. റേഡിയോയിലൂടെയും പ്രക്ഷേപണം നടത്താന്‍ എന്‍.ഐ.ഒ.എസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അടച്ചിടല്‍ കഴിയുന്നതോടെ ജെ.ഇ.ഇ. (അഡ്വാന്‍സ്ഡ്), ജെ.ഇ.ഇ. (മെയിന്‍), നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശനപ്പരീക്ഷകള്‍ നടത്തുമെന്നും ഖാരെ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...