കാസർകോട് ചിന്മയ വിദ്യാലയത്തിലെ 38 വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കാസർകോട് ചിന്മയ വിദ്യാലയത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയ 38 വിദ്യാർത്ഥികളുടെ പരീക്ഷഫലം തടഞ്ഞുവെച്ചു. സംസ്കൃതം കമ്യൂണിക്കേറ്റീവ് രണ്ടാം ഭാഷ വിഷയമായി എടുത്ത വിദ്യാർഥികളുടെ ഫലമാണ് തടഞ്ഞുവെച്ചത്. രജിസ്ട്രേഷൻ സമയത്ത് വിഷയത്തിന്റെ കോ‍ഡ് രേഖപ്പെടുത്തിയതിൽ സ്കൂളിന് വന്ന പിഴവാണ് പ്രശ്നത്തിന് കാരണമെന്ന് രക്ഷിതാക്കൾ ആരോപിച്ചു. പിഴവ് തിരുത്താൻ അനുമതി നൽകാത്തതിനാൽ സ്കൂൾ അധികൃതർ കോടതിയെ സമീപിച്ചിരുന്നു. കോടതി അനുകൂല വിധി നൽകിയതോടെയാണ് വിഷയത്തിന്റെ കോഡ് തിരുത്തി പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് അനുമതി ലഭിച്ചത്.

പരീക്ഷ എഴുതിയ ശേഷം ഫലം തടഞ്ഞുവെച്ചതിൽ ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. സംസ്കൃതം കമ്യൂണിക്കേറ്റീവ് വിഷയത്തിന്റെ കോഡ് 122 ആയിരുന്നത് കഴിഞ്ഞ വർഷം 119 ആയി മാറിയത് ശ്രദ്ധയിൽപ്പെടാത്തതാണ് പിഴവിന് കാരണമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഒരു വിദ്യാർഥിക്ക് 3500 രൂപ വീതം പിഴ ഒടുക്കിയിരുന്നു. പരീക്ഷ ഫലവുമായി ബന്ധപ്പെട്ട് സിബിഎസ്ഇയുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...