സൊമാറ്റോയ്ക്കും സ്വിഗിക്കും എതിരെ സിസിഐ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഓൺലൈൻ ഭക്ഷണ വിതരണ സേവനദാതാക്കളായ സ്വിഗി, സൊമാറ്റോ  തുടങ്ങിയ കമ്പനികൾക്കെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. ഇരുകമ്പനികളും അനാരോഗ്യകരമായ ബിസിനസ് പ്രവർത്തനങ്ങൾ നടത്തിയെന്ന് സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. നാഷണൽ റസ്റ്റോറന്റ്സ് അസോസിയേഷൻ രണ്ടു കമ്പനികൾക്കും എതിരെ കോമ്പറ്റീഷൻ കമ്മീഷനെ സമീപിച്ചിരുന്നു.

രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത് എന്നും കോമ്പറ്റീഷൻ കമ്മീഷന്റെ അന്വേഷണത്തോട് സഹകരിക്കുമെന്നും സൊമാറ്റോ വ്യക്തമാക്കിക്കഴിഞ്ഞു. സൊമാറ്റോ, സ്വിഗി പ്ലാറ്റ്ഫോമുകളിൽ ചില ഹോട്ടലുകൾക്ക് മാത്രമായി പ്രത്യേക പ്രാധാന്യം നൽകുന്നു. ഇത്തരം ഹോട്ടലുകളുടെ വരുമാനത്തിലെ വിഹിതം കമ്പനികൾക്കും കിട്ടുന്നുണ്ടെന്നുമുള്ള ആരോപണമാണ് എൻ ആർ എ ഐ ഉന്നയിച്ചിരിക്കുന്നത്. ഈ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടാണ് കോമ്പറ്റീഷൻ കമ്മീഷൻ നടപടി എടുത്തിരിക്കുന്നത്.

തങ്ങൾക്ക് പങ്കാളിത്തമുള്ളതും കൂടുതൽ വരുമാന വിഹിതം നൽകുന്നതുമായ കമ്പനികൾക്ക് സ്വിഗി, സൊമാറ്റോ പ്ലാറ്റ്ഫോമുകളിൽ ഉയർന്ന പ്രാധാന്യം ലഭിക്കുന്നുണ്ടെങ്കിൽ അത് ആരോഗ്യപരമായ ബിസിനസ് പ്രവർത്തനത്തിന് ദോഷകരമാണെന്നും കോമ്പറ്റീഷൻ കമ്മീഷൻ പറയുന്നുണ്ട്. രാജ്യത്ത് നിലവിൽ ഫുഡ് ഡെലിവറി രംഗത്ത് വമ്പൻ മാർക്കറ്റ് വിഹിതം ഉള്ള ഭീമൻ കമ്പനികളാണ് സൊമാറ്റോയും സ്വിഗിയും. 2002ലെ കോംപറ്റീഷൻ നിയമത്തിലെ സെക്ഷൻ 19 (3) ന്റെ ലംഘനം നടന്നോ എന്നാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പ്രധാനമായും അന്വേഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...