കല്ലുവിളയിലും കാരക്കകുഴിയിലും പുലിയെ കണ്ട സംഭവം : വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കല്ലുവിള,കാരക്കകുഴി,ഇഞ്ചപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സംഭവത്തിൽ വനം വകുപ്പ് അധികൃതർ ക്യാമറ സ്ഥാപിച്ചു. കാരക്കകുഴി,പാക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ അഞ്ച് ക്യാമറകൾ ആണ് വനംവകുപ്പ് സ്ഥാപിച്ചത്. നടുവത്തുമൂഴി ഫോറെസ്റ്റ് റേഞ്ചിന്റെ അധീനതയിൽ പാടം ഫോറെസ്റ്റെഷൻ പരിധിയിൽ വരുന്നതാണ് പുലി ഇറങ്ങിയ ഭാഗം.

പുലിയെ കുടുക്കുന്നതിനായി സി സി എഫ് ന്റെ അനുമതിയോടെ കൂട് സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആണ് കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ആയ കുടപ്പാറ, മുറിഞ്ഞകൽ കല്ലുവിള, കൂടൽ കാരക്ക കുഴി തുടങ്ങിയ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

കുടപാറയിൽ ആണ് ആദ്യം പുലി ഇറങ്ങി ആടിനെ പിടിക്കുകയും ടാപ്പിംഗ് തൊഴിലാളികൾ ഇതിനെ കാണുകയും ചെയ്തത്. പിന്നീട് സമീപ പ്രദേശങ്ങളിൽ പുലി എത്തുകയും ആളുകൾ കാണുകയും ചെയ്‌തയോടെ ജനം കൂടുതൽ ഭീതിയിലായി. സന്ധ്യ കഴിഞ്ഞാൽ ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങുന്നതിന് പോലും ഇപ്പോൾ ഭയമാണ്. പുറത്തുപോകുന്ന ആളുകൾ പുലിയെ ഭയന്ന് കൂട്ടത്തോടെ ആണ് തിരികെ വരുന്നതും.

കഴിഞ്ഞ ദിവസം കോന്നിയിൽ ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിലും പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണം എന്ന ആവശ്യം ഉയർന്നു വന്നെങ്കിലും നടപ്പായിരുന്നില്ല. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ കൂടുസ്ഥാപിക്കാൻ കഴിയുള്ളു എന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചിരുന്നു.ഇതിനായി അനുമതി തേടിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; വിദ്യാർഥികളുടെ വിശ്വാസത്തെയും സ്വപ്നങ്ങളെയുമാണ് തകർക്കുന്നത് : ആർ. മാധവൻ

0
ചെന്നൈ : ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതികരണവുമായി നടനും പുണൈ ഫിലിം...

വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി : രാഹുൽ ഗാന്ധി

0
ഡൽഹി : വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രിയെന്ന് ലോക്സഭാ...

ചോദ്യപേപ്പർ ചോർച്ച : ‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’ ; മൗനം...

0
ഡൽഹി : ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടെ മൗനം വെടിഞ്ഞ്...

ബലൂചിസ്ഥാനിൽ സ്വകാര്യ പാസഞ്ചർ ബസിന് നേരെ സായുധസംഘത്തിന്റെ ആക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
ക്വറ്റ : പാകിസ്ഥാനിലെ അശാന്തമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ബസിന് നേരെ...