നീറ്റ് ചോദ്യപേപ്പർ ചോർച്ച ; വിദ്യാർഥികളുടെ വിശ്വാസത്തെയും സ്വപ്നങ്ങളെയുമാണ് തകർക്കുന്നത് : ആർ. മാധവൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതികരണവുമായി നടനും പുണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ ആർ. മാധവൻ. രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്താൻ ശേഷിയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നും, ഇത് ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും വിശ്വാസ്യത തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ മാധവനെതിരെ വേറിട്ട പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ എന്ന നിലയിൽ വിഷയത്തോട് പ്രതികരിക്കാതിരിക്കുകയും മൗനം പാലിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു വിദ്യാർഥികൾ മാധവന്റെ ഔദ്യോഗിക ക്യാബിൻ മുറിയുടെ വാതിലിൽ ‘കാണാതായി’ എന്ന പോസ്റ്റർ പതിച്ചത്. ഇതിനു പിന്നാലെയാണ് സർക്കാർ വിദ്യാർഥികളുടെ വിശ്വാസ്യതയെ തകർക്കരുതെന്നും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നുമുള്ള നിലപാടുമായി മുന്നോട്ട് വന്നത്.

യുവത്വത്തിനൊപ്പം ഉറച്ചുനിൽക്കുക, അർത്ഥവത്തായ പരിഷ്കാരങ്ങളെ പിന്തുണയ്ക്കുക എന്നതാണ് തന്റെ രീതി എന്ന് വ്യക്തമാക്കിയ താരം സമാധാനപരമായ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുമ്പോൾ തന്നെ, സമരത്തിന്റെ ലക്ഷ്യം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്ന നിക്ഷിപ്ത താല്പര്യക്കാർക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പും നൽകുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുമായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ ട്വീറ്റും മാധവൻ പങ്കുവച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...