സ്കൂളിൽ വ്യാപക ക്രമക്കേട് ; പ്രഥമാധ്യാപികയ്ക്കെ‌തിരേ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്കൂൾ ഉച്ചഭക്ഷണ നടത്തിപ്പിലും സ്കോളർഷിപ്പ് വിതരണത്തിലും ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് പ്രഥമാധ്യാപികയ്ക്കെതിരേ വിജിലൻസ് അന്വേഷണത്തിനു ശുപാർശ. പാറശ്ശാല പൊഴിയൂർ ഗവ. യു.പി. സ്കൂളിലെ പ്രഥമാധ്യാപിക ബി.ഡി.ബീനയ്ക്കെതിരേയാണ് ബാലാവകാശ കമ്മിഷൻ വിജിലൻസ് അന്വേഷണത്തിനു ശുപാർശ ചെയ്തത്. കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് അരി വെട്ടിച്ചുവെന്നും കുട്ടികൾക്ക് ലഭിക്കേണ്ട പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവയിൽ ക്രമക്കേട് നടന്നുവെന്നും കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു. വാർഷികപ്പരീക്ഷയുടെ ഉത്തരക്കടലാസ് വ്യാജമായിയുണ്ടാക്കി വിദ്യാഭ്യാസ വകുപ്പിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. മുട്ട, പാൽ എന്നിവ വാങ്ങുന്നതിലും വീഴ്ചസംഭവിച്ചു.

മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണത്തിലും ക്രമക്കേടുണ്ട്. പലരുടെയും പേരിൽ തുക എഴുതിവാങ്ങിയെങ്കിലും യു.പി. വിഭാഗത്തിലെ 22 കുട്ടികൾക്കുമാത്രമാണ് വിതരണം ചെയ്തത്. പ്രഥമാധ്യാപികയിൽനിന്നു തുക ഈടാക്കി കുട്ടികളുടെ സ്കോളർഷിപ്പ് തുക സമയബന്ധിതമായി നൽകാൻ കമ്മിഷൻ ശുപാർശ ചെയ്തു. സ്കൂളിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് രണ്ടുവർഷത്തെ തെളിവെടുപ്പിനൊടുവിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബാലാവകാശ കമ്മിഷൻ ശുപാർശ ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...