Wednesday, September 11, 2024 4:01 pm

സംസ്ഥാനത്തെ 520 പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ; ഉദ്ഘാടനം ചൊവ്വാഴ്‌ച മുഖ്യമന്ത്രി നിർവഹിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ 520 പോലീസ് ‌സ്റ്റേഷനുകളിലും സ്ഥാപിച്ച സിസിടിവി നിരീക്ഷണ ക്യാമറകളുടെ പ്രവർത്തന ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30 തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ നടക്കുന്ന ചടങ്ങിലാണ് ഈ സംവിധാനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നത്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറ സ്‌ഥാപിച്ചത്. പദ്ധതി വിഹിതത്തിൽ പെടുത്തി 41.60 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.

സംസ്ഥാനത്തെ വിവിധ പോലീസ് കെട്ടിടങ്ങളുടേയും പദ്ധതികളുടെയും ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. ശക്തികുളങ്ങര, ആലക്കോട്, മുഴക്കുന്ന് എന്നീ പോലീസ് സ്റ്റേഷനുകൾക്കും ചങ്ങനാശ്ശേരി സബ് ഡിവിഷൻ ഓഫീസിനും കേരള പോലീസ് ലൈബ്രറിക്കും വേണ്ടി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ചടങ്ങിൽ മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും. ഇടുക്കി ഡോഗ് സ്ക്വാഡ്, കരുനാഗപ്പള്ളി പോലീസ് കൺട്രോൾ റൂം എന്നിവയ്ക്കുള്ള കെട്ടിടങ്ങളും കെ.എ.പി അഞ്ചാം ബെറ്റാലിയൻ, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവിടങ്ങളിലെ ക്വാർട്ടേഴ്‌സ് എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതാണ്. തിരുവനന്തപുരത്തെ സ്‌റ്റേറ്റ് കൺട്രോൾ റൂമിലിരുന്ന് വിവിധ ജില്ലകളിലെ വാഹനത്തിൻറെ നമ്പർ പ്ലേറ്റ് ദൃശ്യങ്ങൾ കണ്ടെത്താൻ കഴിയുന്ന സംവിധാനവും മുഖ്യമന്ത്രി ചൊവ്വാഴ്‌ച ഉദ്ഘാടനം ചെയ്യും.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഉധംപുരിൽ ജെയ്ഷെ മുഹമ്മദ് ഭീകരരെ വളഞ്ഞ് സൈന്യം

0
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ വളഞ്ഞ്...

ലൈംഗികാതിക്രമ കേസ് ; സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം

0
കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ്...

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം

0
കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ്...

ഗുജറാത്തിൽ പനിക്ക് സമാനമായി അജ്ഞാത രോഗം ; മരണം 15 ആയി

0
അഹമ്മദാബാദ്: ഗുജാറത്തിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടരുന്നു. പനിക്ക് സമാനമായ...