ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാനെന്ന് പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ല, ബിജെപിയെ അധികാരത്തില്‍ നിന്നും ഒഴിവാക്കാനാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്നാല്‍, കോണ്‍ഗ്രസ് രാജ്യവ്യാപകമായി ബിജെപിക്ക് അവസരമൊരുക്കുന്ന നിലയാണ് സ്വീകരിക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥത ഇല്ലെന്നും പിണറായി ആരോപിച്ചു.ഇന്‍ഡ്യാ മുന്നണിയുടെ രൂപീകരണത്തില്‍ ഇടതുപക്ഷം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അധികാരത്തിനു വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ മുന്നണിയുടെ തുടക്കം മുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ചില വിട്ടുവീഴ്ചകള്‍ ചെയ്യുക എന്നതാണ് മുന്നണിയില്‍ പ്രധാനം. എന്നാല്‍, കോണ്‍ഗ്രസ് കാണിച്ച കടുംപിടുത്തം ചിലരെ അകറ്റാന്‍ ഇടയാക്കി. അത് കൊണ്ട് ഇന്‍ഡ്യ മുന്നണിയുടെ കൂടെ വരേണ്ടവര്‍ ബിജെപിക്കൊപ്പം പോയി.

ബിജെപിയുടെ ആപത്ത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇന്‍ഡ്യാ മുന്നണിക്ക് രൂപം കൊടുത്തത്. ആ മുന്നണി രൂപീകരണം തെറ്റായിപ്പോയി എന്നു പറയാന്‍ കഴിയില്ല. ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാതാകാന്‍ കാരണം ഇന്‍ഡ്യാ മുന്നണിയാണ്. ശക്തമായ പ്രതിപക്ഷ ബ്ലോക്ക് ഉണ്ടാക്കാന്‍ മുന്നണി സഹായിച്ചു. ബിജെപിയെ നേരിടുന്നതില്‍ കരുത്തു വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാനം. ഇന്‍ഡ്യാ മുന്നണിയെ തകര്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഹരിയാനയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന് സങ്കുചിത താല്‍പര്യമായിരുന്നു പ്രധാനം. കോണ്‍ഗ്രസ് കാണിച്ച ദുര്‍വാശിയും മറ്റുള്ളവരെ അംഗീകരിക്കാനുള്ള പ്രയാസവുമാണ് ബിജെപിക്ക് സഹായകമായത് -പിണറായി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...