എല്ലാ പോലീസ് സ്റ്റേഷനിലും സിസിടിവി സ്ഥാപിക്കും ; ഹരിയാന ആഭ്യന്തര മന്ത്രി

For full experience, Download our mobile application:
Get it on Google Play

ഹരിയാന : സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഔട്ട്‌പോസ്റ്റുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഹരിയാന ആഭ്യന്തര മന്ത്രിയുടെ നിർദേശം. 2022 ഏപ്രിൽ 1 നകം ക്യാമറകൾ സ്ഥാപിക്കണമെന്ന് അനിൽ വിജ് ആവശ്യപ്പെട്ടു. ഹൈബ്രിഡ് സ്മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ നഗരങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അനിൽ വിജ്. സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന എല്ലാ ദേശീയ പാതകളിലും ഹെവി വാഹനങ്ങൾക്കുള്ള ഒറ്റവരി പാത മെച്ചപ്പെടുത്തും. ചെറുതും ഇടത്തരവുമായ വാഹനങ്ങൾക്ക് ഒരുതരത്തിലുള്ള പ്രശ്‌നവും ഉണ്ടാകാതിരിക്കാനും റോഡപകടങ്ങൾ തടയാനും ഇത് സഹായിക്കും.

ഹെവി വാഹനങ്ങൾ നിശ്ചിത പാതയിലൂടെ ഓടിച്ചില്ലെങ്കിൽ ഡ്രൈവറിൽ നിന്ന് പിഴ ഈടാക്കണം. ആളുകൾ സുരക്ഷിതമായി വാഹനമോടിക്കാനും സുരക്ഷിതരായിരിക്കാനും ശീലിക്കണമെന്നും മന്ത്രി പറഞ്ഞു. വരും തലമുറയ്ക്ക് ഡ്രൈവിംഗ് പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ ഡ്രൈവിംഗ് പഠിപ്പിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി ; അയ്യപ്പഭക്തർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

0
ഇടുക്കി: ഇടുക്കി കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. അതിർത്തി...

പാലാ നഗരസഭയിൽ ഭരണം പിടിച്ച് ഇടത്-കോൺഗ്രസ് വിമതരുടെ സഖ്യം ; മായാ രാഹുൽ ചെയർപേഴ്‌സൺ

0
പാലാ : പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം...

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...