മഥുരയിലെ കൃഷ്ണ ജന്മഭൂമി വിഷയം പാർലമെന്റിൽ ഉന്നയിച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി തർക്ക വിഷയം രാജ്യസഭയിൽ ഉന്നയിച്ച് ബിജെപി. തർക്കം പരിഹരിക്കാൻ നിയമം കൊണ്ടുവരണമെന്നും ബിജെപി എംപി ഹർനാഥ് സിംഗ് യാദവ് ആവശ്യപ്പെട്ടു. 1991ലെ ആരാധനാലയ നിയമം(പ്രത്യേക വ്യവസ്ഥകൾ) ഭരണഘടനാ വിരുദ്ധമാണെന്ന് ഹർനാഥ് സിംഗ് യാദവ് വിശേഷിപ്പിച്ചു. 1947 ആഗസ്ത് 15-ന് നിലവിലുണ്ടായിരുന്ന ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിലനിർത്താൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. തുല്യത അവകാശത്തിന്റെ ഭരണഘടനാ വ്യവസ്ഥയെ മാത്രമല്ല മതേതരത്വത്തെയും ലംഘിക്കുന്നു.- അദ്ദേഹം പറഞ്ഞു.

ഒരു പൗരനും ഇതിനെതിരെ കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന നിയമ വ്യവസ്ഥ വിചിത്രമാണ്, ഈ നിയമത്തെ വെല്ലുവിളിക്കാനും കഴിയില്ല.- അദ്ദേഹം പറഞ്ഞു. കൃഷ്ണ ജന്മഭൂമിയും മറ്റ് ആരാധനാലയങ്ങളും ബലമായി പിടിച്ചടക്കുന്നതിന് നിയമം മറ്റ് മതസ്ഥരെ സഹായിക്കുന്നു. ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നിയമം ഹിന്ദുക്കൾക്കും ജൈനർക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും അവരുടെ മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഇല്ലാതാക്കി. – അദ്ദേഹം കുറ്റപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപിയിൽ സാമ്പത്തിക അട്ടിമറി ; സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് അഞ്ജന രഞ്ജിത്തിനെ ഒഴിവാക്കി

0
തിരുവനന്തപുരം : ബിജെപിയിൽ സാമ്പത്തിക തിരിമറി. സംസ്ഥാന സെക്രട്ടറി എം.പി അഞ്ജന...

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് ; 10-ാം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

0
കൊച്ചി: ബിജെപി- ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 10-ാം...

വിദേശ പര്യടനം : ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ കുവൈത്തിൽ

0
കുവൈത്ത് സിറ്റി : ഇന്ത്യയും കുവൈത്തും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തവും ഉഭയകക്ഷി...

വിഴിഞ്ഞം ചോദ്യങ്ങളിൽ ക്ഷുഭിതനായി മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതലയിൽ നിന്ന് ദിവ്യ എസ്‌ അയ്യരെ...