പാക് വിജയം ആഘോഷിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും ; യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ട്വന്‍റി 20 ലോകകപ്പിൽ പാകിസ്താന്‍റെ വിജയം ആഘോഷിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാകിസ്താന്‍റെ വിജയം ആഘോഷിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും എന്ന് യോഗി ആദിത്യനാഥ് – യു.പി മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.

അതേസമയം പാകിസ്താന്‍റെ വിജയം ആഘോഷിച്ചുവെന്ന പേരിൽ കശ്മീർ സ്വദേശികളായ മൂന്ന് വിദ്യാർഥികളെ ആഗ്രയിൽ അറസ്റ്റ് ചെയ്തു. യോഗിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് അറസ്റ്റ്. രാജാ ബൽവന്ത് സിങ് കോളജിലെ വിദ്യാർഥികളായ അർഷീദ് യൂസഫ്, ഇനിയാത്ത് അൽത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥികൾ കാമ്പസിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം. കഴിഞ്ഞദിവസം ഇവരെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പ്രദേശിക ബിജെപി നേതാവിന്‍റെ പരാതിയിലാണ് വിദ്യാർഥികൾക്കെതിരായ നടപടി.

അതേസമയം പാകിസ്താന്‍റെ വിജയം ആഘോഷിച്ച ഏഴോളം പേർ യുപിയിലെ വിവിധ ജില്ലകളിൽ അറസ്റ്റിലായതായാണ് വിവരം. പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാണ് ഇവർക്കെതിരായ ആരോപണം. നേരത്തേ ശ്രീനഗറിൽ പാകിസ്താന്‍റെ വിജയം ആഘോഷിച്ച വിദ്യാർഥിനികൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. മെഡിക്കൽ വിദ്യാർഥിനികളുടെ ആഘോഷത്തിന്‍റെ വിഡിയോ വൈറലായതിന് പിന്നാലൊയായിരുന്നു നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...