Thursday, July 3, 2025 4:29 pm

ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ദമ്പതികള്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ദമ്പതികള്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. 74 കാരനായ രാകേഷ്​ കുമാര്‍ ജെയിന്‍, ഭാര്യ ഉഷ രാകേഷ്​ കുമാര്‍ ജെയിന്‍ (69) എന്നിവരാണ്​ മരിച്ചത്​. അനാരോഗ്യം മൂലം കഷ്​ടത നേരിട്ടതിനാലാണ്​ ഇരുവരും ആത്മഹത്യ ചെയ്​തതെന്ന്​ പോലീസ്​ പറഞ്ഞു. ഗോവിന്ദപുരിയിലെ വസതിയില്‍ സ്റ്റീല്‍ പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം.

ഇരുവരുടെയും മൃതദേഹത്തില്‍നിന്ന്​ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. ഒരു അപകടത്തെ തുടര്‍ന്ന്​ ദമ്പതികള്‍ ഇരുവരും കിടപ്പിലായിരുന്നു. ഇത്​ മടുത്തതോടെയാണ്​ ഇരുവരും ജീവന്‍ നഷ്​ടപ്പെടുത്താന്‍ തീരുമാനിച്ചതെന്ന്​ മുതിര്‍ന്ന പോലീസ്​ ഓഫീസര്‍ പറഞ്ഞു.

സംഭവ സമയത്ത്​ മകള്‍ അങ്കിത വീട്ടിലുണ്ടായിരുന്നില്ല. നിരവധി തവണ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്ന​തിനെ തുടര്‍ന്ന്​ അയല്‍വാസികള്‍ അങ്കിതയെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ സ്​ഥലത്തെത്തി വാതില്‍ തകര്‍ത്ത്​ അകത്തുകയറിയപ്പോള്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരും. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ വീഴ്ച...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ...

ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമ സംയുക്ത...

0
തിരുവനന്തപുരം: ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി ബൽറാം

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി...

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

0
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു...