കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ തിരുമേനിയുടെ 91 ആം പിറന്നാൾ ആഘോഷവും പരിസ്ഥിതി സംഗമവും നടത്തി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: സഹജീവിസ്നേഹത്തിന്റെയും സമസൃഷ്ടിഭാവനയുടെയും പരിസ്ഥിതി സ്നേഹത്തിന്റെയും മഹാ ഇടയൻ മലങ്കര ഓർത്തഡോക്സ് സഭയുടെ വലിയ മെത്രാപ്പോലീത്ത
കുര്യാക്കോസ് മാർ ക്ലിമീസ് വലിയ തിരുമേനിയുടെ 91 ആം പിറന്നാൾ ആഘോഷവും
ജൈവവൈവിധ്യ പരിസ്ഥിതി പ്രവർത്തക സംഗമവും ആദരണസഭയും തോട്ടപ്പുഴശ്ശേരി മാരാമൺ ‘സമഷ്ടി’ ഓർത്തഡോക്സ് റിട്രീറ്റ് സെന്ററിൽ നടന്നു. ഹരിതാശ്രമം ‘മണ്ണുമര്യാദ ‘ ദാർശനിക ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി സംഗമവും  പിറന്നാൾ കേക്ക് മുറിക്കലും കുര്യാക്കോസ് മാർ ക്ലീമീസ് തിരുമേനി നിർവഹിച്ചു. മനുഷ്യരെപ്പോലെതന്നെ മറ്റ് സഹജീവികളെയും മരങ്ങളെയും നമ്മൾ സ്നേഹിക്കണമെന്ന് ക്ലിമീസ് തിരുമേനി പറഞ്ഞു.

അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ
ജൈവകൃഷിയുടെ ആചാര്യനും വനസംരക്ഷകനുമായ കെ.വി. ദയാലിനു ‘ഹരിതരത്ന-2026 ‘ പുരസ്കാരം ക്ലിമ്മീസ്‌ തിരുമേനി സമ്മാനിച്ചു. ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യുസ് മാർ തീമൊത്തിയോസ്, ഇടുക്കി മുൻ ഭദ്രാസനാധിപൻ മാത്യൂസ്‌ മാർ തേവോദോസിയോസ്‌, കെ.വി.ദയാൽ, മുൻ എം. എൽ. എ മാരായ അഡ്വ. കെ. ശിവദാസൻ നായർ, ജോസഫ്. എം. പുതുശ്ശേരി, പരിസ്ഥിതി പ്രവർത്തകൻ ബാബു ജോൺ, കാതോലിക്കറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.റെന്നി പി. വർഗീസ്, കാതോലിക്കറ്റ് കോളേജ് ബർസാർ പ്രൊഫ. ബിനോയ്‌. റ്റി. തോമസ്, കാതോലിക്കറ്റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഡാനിഷ്.പി. ജോൺ, പ്രൊഫ. പി. ആർ. ലളിതമ്മ, മലയാള മനോരമ അസി. എഡിറ്റർ വർഗ്ഗീസ്‌. സി. തോമസ്‌, കവി ശ്യാം ഏനാത്ത …

നന്ദന ഫാം ഡയറക്ടർ ചിക്കു നന്ദന, ബിഗ് ഫീൽഡ് സി. ഇ.ഓ അനിൽ ഫിലിപ്പ് ചെറിയാൻ, സജോഷ് ആന്റണി, ഗ്രീൻ ലീഫ് നേച്ചർ സംസ്ഥാന സെക്രട്ടറി അനിൽ വെമ്പള്ളി, റിട്ട.എസ്‌.ഐ. റ്റി.എം. നൗഷാദ്‌, കുമാരി ഗൗരി ഭവികാ ലക്ഷ്മി, മുരളി പണിക്കരേത്ത്‌, ഉജ്ജ്വലബാല്യ പുരസ്കാര ജേതാക്കളായ കുട്ടിക്കർഷകർ നന്ദന നായർ, ദേവനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. ജൈവവൈവിധ്യ, പരിസ്ഥിതി പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ‘ഹരിതാശ്രമം’ ഇക്കോസഫി സെന്റർ ചീഫ് കോർഡിനേറ്റർ ജോജി തോമസ് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ജോബിൻ ജോസി നന്ദിയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യെമനിലെ മോഖ തുറമുഖ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ഹൂത്തികൾ

0
സന: യെമനിലെ ചെങ്കടൽ തീരത്തുള്ള തന്ത്രപ്രധാനമായ മോഖ തുറമുഖ നഗരത്തിന്റെ നിയന്ത്രണം...

മൂന്നുമാസം കൊണ്ട് കുറഞ്ഞത് 21 കിലോ ; ആരോഗ്യനില വഷളായ പ്രതിക്ക് ജാമ്യം നൽകി...

0
ബോംബൈ: കസ്റ്റഡിയിൽ മൂന്ന് മാസത്തിനിടെ 21 കിലോ കുറഞ്ഞ പ്രതിക്ക് ജാമ്യം...

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...