തൃശ്ശൂർ: ആശുപത്രി നടത്തിപ്പും രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട പരാതികളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ബസന്ത് ബാലാജിയും തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചു. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച വിശദീകരണം സംഘം തേടി. ഐസൊലേഷൻ വാർഡുകളും സെല്ലുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നേരിട്ട് പരിശോധിച്ച് രോഗികളുടെ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. പരിശോധനയിൽ കണ്ടെത്തുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നിർദേശങ്ങൾ സർക്കാരിന് നൽകുമെന്ന് സൂചനയുണ്ട്. നേരത്തെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച ഹൈക്കോടതി സുരക്ഷാ ജീവനക്കാരുടെ കുറവ്, അറ്റൻഡർമാരുടെ അഭാവം, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ എന്നിവ ചൂണ്ടിക്കാട്ടി വിമർശിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിലും ഹൈക്കോടതി സംഘം പരിശോധന നടത്തുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























