സ്വാതന്ത്ര്യത്തിന്‍റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ ജനകീയമാക്കണം: ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷിക ആഘോഷങ്ങള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ജനകീയമായി  സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. കോവിഡും പ്രളയവും മൂലം  കഴിഞ്ഞ വര്‍ഷങ്ങളില്‍ ചടങ്ങുകള്‍ മാത്രമായാണ് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. അതില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണനിറവിലും മേന്മയോടും ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒരുക്കണമെന്നും അതിനായി എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം ഉണ്ടാകണമെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു.

കളക്ടറുടെ വാക്കുകള്‍ ഇങ്ങനെ ;- ഓരോ വകുപ്പ് തലത്തില്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള സേവനപരിപാടികള്‍ സംഘടിപ്പിക്കണം. എല്ലാ വീടുകളിലേക്കും സ്വാതന്ത്ര്യത്തിന്‍റെ  അന്തഃസത്ത എത്തിക്കുകയെന്നതാകണം ഈ ആഘോഷത്തിന്‍റെ  പൊരുള്‍. ജില്ലയിലെ എല്ലാ സര്‍ക്കാരുദ്യോഗസ്ഥരും സ്വന്തം വീടുകളില്‍ 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ പതാക പാറിപ്പിക്കണം. ഇത് നാമമാത്രമായ രീതിയില്‍ ഒതുക്കാതെ സ്വാതന്ത്ര്യത്തിന്‍റെ  ആവിഷ്‌കാരം എന്താണെന്ന് ജനങ്ങളെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയാകണമെന്നും ചുറ്റുമുള്ളവരെ ഹര്‍ഘര്‍ തിരംഗിന്‍റെ  ഭാഗമാകാന്‍ പ്രോത്സാഹിപ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവര്‍ത്തികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...