കിടപ്പറ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു ; നടിക്കും കാമുകനും രണ്ട് വര്‍ഷം തടവ്

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പങ്കുവെച്ചതിന് പിടിയിലായ നടിക്കും കാമുകനും കുവൈത്തില്‍ രണ്ട് വര്‍ഷം കഠിന തടവ്. ഇരുവര്‍ക്കും 2000 ദിനാര്‍ പിഴയും വിധിച്ചിട്ടുണ്ട്. പ്രവാസിയായ കാമുകനെ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തണമെന്നും കോടതി വിധിയില്‍ പറയുന്നു.  സോഷ്യല്‍ മീഡിയാ താരവും സെലിബ്രിറ്റിയും സീരിയല്‍ താരവുമായ യുവതിയെയും കാമുകനെയും കഴിഞ്ഞ വര്‍ഷം അവസാനമാണ് കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്‍തത്. ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‍ത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ തന്നെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ഇരുവര്‍ക്കുമെതിരെ അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് നിരവധിപ്പേര്‍ ആവശ്യമുന്നയിക്കുകയും ചെയ്‍തു.

സംഭവം പരിശോധിച്ച കുവൈത്ത് പബ്ലിക് പ്രോസിക്യൂഷനാണ് ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിട്ടത്. സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ ഫോളോവര്‍മാരെ ലഭിക്കാനാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കിയ കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷിക്കപ്പെട്ട നടി നേരത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡോയകള്‍ പുറത്തുവിട്ടതിന് വിമര്‍ശനങ്ങളേറ്റുവാങ്ങിയിട്ടുണ്ട്.

കുവൈത്തില്‍ നേരത്തെയും അശ്ലീല വീഡിയോകളുടെ പേരില്‍ സെലിബ്രിറ്റികള്‍ നടപടികള്‍ നേരിട്ടിട്ടുമുണ്ട്. ഫാഷന്‍ താരം സാറ അല്‍ ഖന്തരിയും ഭര്‍ത്താവ് അഹ്‍മദ് അല്‍ എന്‍സിയും ഇത്തരമൊരു വീഡിയോയുടെ പേരില്‍ അറസ്റ്റിലാരുന്നു. പൊതുമാന്യതയ്‍ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് ഇവര്‍ക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചെങ്കിലും പിന്നീട് അപ്പീല്‍ കോടതി ജയില്‍ ശിക്ഷ ഇളവ് ചെയ്‍ത് 10,000 കുവൈത്തി ദിനാര്‍ പിഴയാക്കി മാറ്റിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...