വിവാഹം കഴിഞ്ഞിട്ട് നാലു മാസം ; വഴക്കിനിടെ ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കെയ്‌റോ : ഈജിപ്തില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. ഗിസയ്ക്ക് സമീപമുള്ള അല്‍ അമ്രാനിയയിലെ വീട്ടിലാണ് സംഭവം ഉണ്ടായത്. 40കാരനായ അഹ്മദാണ് കൊല്ലപ്പെട്ടത്. 35കാരിയായ ഭാര്യ വര്‍ദയാണ് പ്രതി. ഇരുവരും തമ്മിലുണ്ടായ വഴക്ക് രൂക്ഷമാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവര്‍ വിവാഹിതരായത്. രൂക്ഷമായ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ അധിക്ഷേപിച്ച് സംസാരിച്ചു.

ദേഷ്യം വന്ന ഭാര്യ അടുക്കളയിലേക്ക് പോയി കത്തിയുമായി തിരികെ വന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ നെഞ്ചിലും കഴുത്തിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇവര്‍ തന്നെ ആംബുലന്‍സ് വിളിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതിയായ യുവതി കുറ്റം സമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നെന്ന് യുവതി കൂട്ടിച്ചേര്‍ത്തു. യുവതിയെ അറസ്റ്റ് ചെയ്തു. തുടര്‍നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...