Tuesday, July 8, 2025 4:47 am

തിങ്കളാഴ്ച മുതല്‍ സിമിന്റ് ക്ഷാമം നേരിടും ; ഡീലര്‍മാര്‍ സിമെന്റ്‌ സ്‌റ്റോക്ക്‌ ചെയ്യുന്നത്‌ നിര്‍ത്തി

For full experience, Download our mobile application:
Get it on Google Play

അടൂര്‍: സിമെന്റ്‌ കമ്പനികള്‍ അനുവര്‍ത്തിക്കുന്ന ബില്ലിങ്‌ അശാസ്‌ത്രീയതയ്‌ക്കെതിരേ പ്രതിഷേധിച്ചുകൊണ്ട്  ഡീലര്‍മാര്‍ സ്‌റ്റോക്കെടുപ്പ്‌ നിര്‍ത്തിയതോടെ നിര്‍മ്മാണ മേഖല സ്‌തംഭനത്തിലേക്ക്‌. കടകളില്‍ നിലവിലുള്ള സിമെന്റിന്റെ സ്‌റ്റോക്ക്‌ രണ്ട്‌ ദിവസം കൂടി മാത്രമേ ഉണ്ടാകൂ. തിങ്കളാഴ്‌ച്ച മുതല്‍ കടകളില്‍ സിമെന്റ്‌ ലഭ്യമല്ലാത്ത  സ്‌ഥിതി സംജാതമാകും. ഇതോടെ പല മേഖലകളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്‌ക്കേണ്ടതായി വരും.

വില്‌പന വിലയില്‍ നിന്ന്‌ ഉയര്‍ന്ന സംഖ്യയാണ്‌ കമ്പനികള്‍ ബില്ലില്‍ കാണിക്കുന്നത്‌. ഡീലര്‍മാര്‍ കുറഞ്ഞ വിലയ്‌ക്കാണ്‌ വില്‌പന നടത്തുക. ബില്ലിലെ ഉയര്‍ന്ന വിലതന്നെ ഏജന്റുമാര്‍ കമ്പനിയില്‍ അടയ്‌ക്കണം വ്യത്യാസം വരുന്ന തുക ഏജന്റുമാര്‍ക്ക്‌ കമ്പനി തിരിച്ചു നല്‍കുകയാണ്‌ പതിവ്‌. കോവിഡ്‌ വന്നതോടെ തുക തിരിച്ചു നല്‌കുന്നതില്‍ വീഴ്‌ച്ച സംഭവിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ്‌ സമരം ആരംഭിച്ചതെന്ന്‌ കേരള സിമെന്റ്‌ ഡീലേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇപ്പോള്‍ ഭീമമായ കുടിശികയാണ്‌ ഉള്ളത്‌.
യഥാര്‍ഥ വിലയേക്കാള്‍ അധികം തുക ബില്ലില്‍ കാണിക്കുന്ന അശാസ്‌ത്രീയമായ സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ്‌ ഡീലര്‍മാര്‍ ആവശ്യപ്പെടുന്നത്‌. മാര്‍ക്കറ്റില്‍ വിലകുറയുന്നതനുസരിച്ച്‌ ബില്ലിലും വ്യത്യാസം വരുത്തണമെന്നാണ്‌ ഡീലര്‍മാരുടെ ആവശ്യം. കഴിഞ്ഞ 30 വരെയുള്ള കുടിശിക ഈ മാസം നല്‍കണമെന്നാണ്‌ ഡീലര്‍മാര്‍ ആവശ്യപ്പെടുന്നത്‌.

യഥാര്‍ഥ വിലയ്‌ക്ക്‌ ബില്ലിങ്‌ നടത്തുന്ന മൂന്ന്‌ കമ്പനികളുടെ ഉല്‌പന്നങ്ങളുടെ സ്‌റ്റോക്കെടുക്കാനും തീരുമാനം ഉണ്ട്‌. ലോക്ക്‌ ഡൗണ്‍ കാലത്ത്‌ നിര്‍മ്മാണ മേഖല പ്രതിസന്ധിയിലായിരുന്നെങ്കിലും ഇപ്പോള്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സമരത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന സിമെന്റ്‌ ക്ഷാമം നിര്‍മ്മാണ മേഖലയെ വീണ്ടും സ്‌തംഭനത്തിലേക്ക്‌ നയിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...