സെന്‍സസ് : പത്തനംതിട്ടയില്‍ നടന്ന പ്രശ്‌നോത്തരി വിജയികള്‍ക്ക് സമ്മാനം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സെന്‍സസ് 2027 ന്റെ ഭാഗമായി സെന്‍സസ് ഡയറക്ടറേറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രശ്‌നോത്തരി വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആരോണ്‍ ബിനോയി (ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, അടൂര്‍), വി.ആര്‍. സ്വാതിക (ബി.എ.എം കോളേജ്, തുരുത്തിക്കാട്), ലക്ഷ്മി അജിത് കുമാര്‍ (മാര്‍ത്തോമ്മ എച്ച്.എസ്.എസ്, പത്തനംതിട്ട), ബിനിയ സാബു (മാര്‍ത്തോമ്മ കോളേജ്, തിരുവല്ല), എ.ലക്ഷ്മിപ്രിയ (ബാലികാമഠം എച്ച്.എസ്.എസ്, തിരുവല്ല), അദ്വൈത് അനില്‍ (എന്‍.എസ്.എസ്.എച്ച്.എസ്.എസ് പന്തളം) എന്നിവരാണ് വിജയികളായത്.

സെന്‍സസ് ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് വലിയ പങ്കുണ്ട്. രണ്ടാംഘട്ടത്തിലും അവരുടെ സഹായം ആവശ്യമുണ്ട്. അടുത്ത പത്ത് വര്‍ഷത്തേക്ക് വേണ്ടിയുള്ള സെന്‍സസ് വിവരങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്രദമാകുന്നത് യുവതലമുറയ്ക്കാണെന്നും കളക്ടര്‍ പറഞ്ഞു. കളക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം ആര്‍. രാജലക്ഷ്മി, സെന്‍സസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.സി നിഷ, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....