പത്തനംതിട്ട : മൈലപ്ര ശാലേം മാർത്തോമ്മാ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഈ ഞായറാഴ്ച തുടക്കമാകും. രാവിലെ എട്ടുമണിക്ക് റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഹൻ മെത്രപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം ഇടവക വികാരി റവ. അജിത് ഈപ്പൻ തോമസിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടക്കും. “സാക്ഷ്യ സമൂഹമായി വിശ്വാസയാത്രയിൽ” എന്ന ചിന്താവിഷയവുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ഇടവകയിലെ വിവിധ ആത്മീയ സംഘടനകൾ നേതൃത്വം നൽകും. കുടുംബ സംഗമം, പ്രവാസ സംഗമം, പ്രാർത്ഥനാ സംഗമം, വിവിധ കലാ മത്സരങ്ങൾ, ശതാബ്ദി കൺവെൻഷൻ, മെഗാ പരിപാടികൾ, മിഷൻ ഫീൽഡിൽ ഒരു ചാപ്പൽ, ഭവനരഹിതർക്ക് ഒരു ഭവനം, ഭവനങ്ങളുടെ പുനരുദ്ധാരണം, ഡയാലിസിസ് കിറ്റ് വിതരണം, കിഡ്നി, ഹൃദയ, കരൾ രോഗികൾക്ക് ചികിത്സാസഹായം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠന സഹായം, എന്നിവ ശതാബ്ദിയുടെ ഭാഗമായി നടത്തുമെന്ന് ഇടവക വികാരി റവ. അജിത്ത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ ഷിബു പി. ജോർജ് എന്നിവർ അറിയിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ സമാപനം 2026 ഏപ്രിൽ 12 ഞായറാഴ്ച നടത്തപ്പെടും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1