കുമ്പനാട്‌ കണ്‍വെന്‍ഷന്‍റെ ശതാബ്‌ദി സമ്മേളനം ജനുവരി 14 മുതല്‍ 21 വരെ

For full experience, Download our mobile application:
Get it on Google Play

കുമ്പനാട്‌ : ഏറ്റവും വലിയ പെന്തക്കോസ്‌തു സംഗമമായ കുമ്പനാട്‌ കണ്‍വെന്‍ഷന്‍റെ ശതാബ്‌ദി സമ്മേളനം ജനുവരി 14 മുതല്‍ 21 വരെ ഇന്ത്യന്‍ പെന്തക്കോസ്‌തു സഭാ (ഐ.പി. സി) ആസ്ഥാനമായ കുമ്പനാട്‌ ഹെബ്രോണ്‍ പുരത്തു നടക്കും. ഐ.പി.സി സഭയുടെ വാര്‍ഷിക കണ്‍വെന്‍ഷനായ ഈ ആത്മീയ സംഗമത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഭാ വിശ്വാസികളോടൊപ്പം ജാതിമത വ്യത്യാസം ഇല്ലാതെ പതിനായിരക്കണക്കിന്‌ ആളുകള്‍ പങ്കെടുക്കും. ശതാബ്‌ദി കണ്‍വെന്‍ഷന്‍ വിപുലവും വ്യത്യസ്‌തവുമായ പ്രോഗ്രാമുകളോടെ നടത്തുവാന്‍ ജനറല്‍ പ്രസിഡന്റ്‌ പാസ്‌റ്റര്‍ ഡോ. ടി വത്സന്‍ എബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

കണ്‍വെന്‍ഷന്റെ നടത്തിപ്പിനു വേണ്ടി പാസ്‌റ്റര്‍ ബേബി വര്‍ഗീസ്‌ (പ്രാര്‍ത്ഥന), പാസ്‌റ്റര്‍ ഫിലിപ്പ്‌ പി.തോമസ്‌ (പബ്ലിസിറ്റി), പാസ്‌റ്റര്‍ വത്സന്‍ എബ്രഹാം (സംഗീതം), ജോണ്‍ ജോസഫ്‌ (ഭക്ഷണം), വര്‍ക്കി എബ്രഹാം (പന്തല്‍), പാസ്‌റ്റര്‍ തോമസ്‌ ജോര്‍ജ്‌ (തിരുവത്താഴ ശുശ്രൂഷ), പാസ്‌റ്റര്‍ റെജി ഓതറ (റിസപ്‌ഷന്‍), പാസ്‌റ്റര്‍ ബേബി കടമ്പനാട്‌ (അക്കമഡേഷന്‍), ലെഫ്‌റ്റനന്റ്‌ കേണല്‍ വി.ഐ ലുക്ക്‌ (വിജിലന്‍സ്‌), പാസ്‌റ്റര്‍ കോശി (രജിസ്‌ട്രേഷന്‍), ചെറിയാന്‍ ജോര്‍ജ്‌ (ഗതാഗതം), പാസ്‌റ്റര്‍ സണ്ണി ഫിലിപ്പ്‌ (കൗണ്‍സിലിംഗ്‌), ചാക്കോ തോമസ്‌ (ഹിന്ദി വിഭാഗം), പാസ്‌റ്റര്‍ കിംഗ്‌സിലി ചെല്ലന്‍ (യൂത്ത്‌ അഡ്വാന്‍സ്‌), ഡോ. ജോര്‍ജ്‌ തോമസ്‌ (മെഡിക്കല്‍ സര്‍വീസ്‌), വര്‍ഗീസ്‌ മാത്യു (ഓഫറിങ്‌) എന്നിവര്‍ അധ്യക്ഷന്മാരായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...