ജൂണ്‍ മാസത്തില്‍ 12 കോടി ഡോസിനടുത്ത് വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ദില്ലി : 12 കോടി ഡോസ്  വാക്സിന്‍  ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതി പ്രകാരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജൂണ്‍ മാസത്തില്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് വാക്സിനുകളുടെയും ഉത്പാദനം 75-80 ദശലക്ഷം എന്നതില്‍ നിന്നും 110-120 ദശലക്ഷം എന്ന നിലയിലേക്ക് ഉയര്‍ത്തിയതോടെയാണ് ഇത്.

ഇതില്‍ തന്നെ 60 ദശലക്ഷം ഡോസ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുന്‍ഗണന വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതായിരിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 45 വയസിന് മുകളിലുള്ളവര്‍ എന്നിവരാണ് വാക്സിന് വേണ്ടിയുള്ള മുന്നണി പോരാളികളില്‍ പെടുന്നത്. ബാക്കിവരുന്ന 59 ദശലക്ഷം സംസ്ഥാനങ്ങള്‍ നേരിട്ട് വാങ്ങുന്നതും സ്വകാര്യ മേഖല വാങ്ങുന്നതുമാണ്.

ജൂണ്‍ 2021ന് 120 ദശലക്ഷത്തിന് അടുത്ത് (119,570,000) ഡോസുകള്‍ ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതിയില്‍ വിതരണം നടത്തും, പകര്‍ച്ചവ്യാധി തടയാനുള്ള സര്‍ക്കാരിന്റെ  നീക്കത്തിലെ ഏറ്റവും പ്രധാനമായ പദ്ധതിയാണ് വാക്സിനേഷന്‍. കേന്ദ്രം നേരിട്ട് നല്‍കുന്ന വാക്സിന്‍ പൂര്‍ണ്ണമായും സൗജന്യമാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഞായറാഴ്ച ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

എന്നാല്‍ ഒരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും എത്ര വിഹിതം ഇപ്പോള്‍ പ്രഖ്യാപിച്ചതില്‍ നിന്ന് ലഭിക്കും എന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. മെയ് മാസത്തില്‍ ആകെ രാജ്യത്ത് ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതി പ്രകാരം 7.9 കോടി വാക്സിന്‍ ഡോസാണ് വിതരണം ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....