ല​ക്ഷ​ദ്വീ​പ് വിഷയം ; കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നയങ്ങള്‍ക്കെതിരെ കേരളത്തില്‍ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

വ​ള്ളി​കു​ന്നം : ല​ക്ഷ​ദ്വീ​പി​ന്റെ  പ്ര​ത്യേ​ക അ​വ​കാ​ശ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നീ​ക്ക​ങ്ങ​ള്‍ക്കെ​തി​രെ ഡി.​വൈ.​എ​ഫ്.​ഐ പ്രവര്‍ത്തകര്‍ വ​ള്ളി​കു​ന്നം ചി​റ​യി​ലെ വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. ഡി.​വൈ.​എ​ഫ്.​ഐ വ​ള്ളി​കു​ന്നം കി​ഴ​ക്ക് മേ​ഖ​ല പേ​ച്ചി​റ വ​ട​ക്ക് യൂ​ണി​റ്റ് ക​മ്മി​റ്റിയുടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്രതിഷേധം. യൂ​ണിറ്റ്​ ​സെ​ക്ര​ട്ട​റി അ​ര്‍​ജു​ന്‍ പേ​ച്ചി​റ നേ​തൃ​ത്വം ന​ല്‍​കി.

അ​രൂ​ര്‍: ല​ക്ഷ​ദ്വീ​പ് ജ​ന​ത​യോ​ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന ജ​ന​വി​രു​ദ്ധ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സി.​പി.​ഐ അ​രൂ​ക്കു​റ്റി ലോ​ക്ക​ല്‍ ക​മ്മി​റ്റി പ​ന്തം​കൊ​ളു​ത്തി നി​ല്‍​പ്പ് സ​മ​രം ന​ട​ത്തി. കെ.​കെ. പ്ര​ഭാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെയ്തു. പി.​എം. അ​ജ​യ​കു​മാ​ര്‍, സു​ബൈ​ര്‍ കോ​ട്ടൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

തു​റ​വൂ​ര്‍: ല​ക്ഷ​ദ്വീ​പ് ജ​ന​ത​യു​ടെ സ്വൈ​ര​ജീ​വി​തം ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന ജ​ന​വി​രു​ദ്ധ നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ജെ.​എ​സ്.​എ​സ് അ​രൂ​ര്‍ ചേ​ര്‍​ത്ത​ല മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ പൊ​ന്നാം​വെ​ളി​യി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. ജെ.​എ​സ്.​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. ഗൗ​രീ​ശ​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല സെ​ക്ര​ട്ട​റി വ​യ​ലാ​ര്‍ സ​ന്തോ​ഷ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എ.​ബി. രാ​ധാ​കൃ​ഷ്ണ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​സി​റോ​ഷ്, എ. ​മ​ഹേ​ശ്വ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കാ​യം​കു​ളം: കോ​ണ്‍​ഗ്ര​സ്‌ -എ​സ് സം​ഘ​ടി​പ്പി​ച്ച ല​ക്ഷ​ദ്വീ​പ് ഐ​ക്യ​ദാ​ര്‍​ഢ്യ ദി​നാ​ച​ര​ണം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഐ. ​ഷി​ഹാ​ബു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര സ​ര്‍​ക്കാ​രിന്റെ  ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ന്ന പ​രി​പാ​ടി​ക​ള്‍​ക്ക് ബ്ലോ​ക്ക് പ്രസിഡന്റ്  ഐ. ​ഷാ​ജ​ഹാ​ന്‍, ഉ​മൈ​സ് താ​ഹ, സ​ക്കീ​ര്‍, ഷാ​ജി, കൃ​ഷ്ണ​പു​രം വാ​ഹി​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം നല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍...

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...