ന്യൂഡൽഹി: രാജ്യത്തെ അഭയാർഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ അഭയാർത്ഥികളായ മുസ്ലീം ഇതര മതക്കാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്നവരിൽ അപേക്ഷ നേടിയത്. പൗരത്വ നിയമം1955 ന്റെ 2009 ലെ ചട്ടങ്ങൾ ആധാരമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം. വൻ പ്രതിഷേധങ്ങൾ നടന്ന 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾക്ക് സർക്കാർ രൂപംകൊടുത്തിട്ടില്ല.