രാജ്യത്ത് പ്രതിഷേധം ; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബിജെപി നേതാവിന്റെ പ്രവാചക വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഏത് സാഹചര്യവും നേരിടാൻ തയ്യാറാകാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും. ആവശ്യമെങ്കിൽ അർദ്ധസൈനിക വിഭാഗങ്ങളുടെ സഹായം തേടണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് വിവാദ പ്രസ്താവന നടത്തിയതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് മേധാവികൾക്ക് മുന്നറിയിപ്പ് നൽകി. മതനിന്ദാപരമായ പ്രസംഗങ്ങൾ, പ്രകടനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയും സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ സമാധാനം മനപ്പൂർവ്വം തകർക്കാനുള്ള ശ്രമങ്ങൾ ചിലരുടെ ഭാഗത്ത് നിന്നുണ്ടാകാം. അവരെ തടയാൻ അർദ്ധസൈനിക വിഭാഗങ്ങളെയും മറ്റുള്ളവരെയും വിന്യസിക്കേണ്ടി വന്നേക്കാം, ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...