രാജ്യ തലസ്ഥാനത്ത് രാഷ്‌ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള‌ള ഭാഗത്തിന്‍റെ പേര് മാറ്റാന്‍ കേന്ദ്ര സര്‍‌ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് രാഷ്‌ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള‌ള ഭാഗത്തിന്‍റെ പേര് മാറ്റാന്‍ കേന്ദ്ര സര്‍‌ക്കാര്‍. രാജ്പഥിന്‍റെ പേര് കര്‍ത്തവ്യപഥ് എന്നാക്കി മാറ്റും. പാര്‍ലമെന്റിന് സമീപം സെന്‍ട്രല്‍ വിസ്‌ത അവന്യു ഈ മാസം എട്ടിന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാനൊരുങ്ങവെയാണ് രാജ്‌പഥിന്റെ പേര് മാറുന്നത്.

ബ്രിട്ടീഷ് ആധിപത്യകാലത്ത് ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ കാലത്താണ് രാജ്യതലസ്ഥാനത്തെ ഈ പ്രധാന വഴിയ്‌ക്ക് കിംഗ്‌സ് വേ എന്ന പേരിട്ടത്. പിന്നീട് സ്വാതന്ത്ര്യാനന്തരം അത് ഹിന്ദിയിലേക്ക് മൊഴിമാറ്റി രാജ്‌പഥ് എന്നാക്കി. രാജ്യത്തെ ബ്രിട്ടീഷ് സ്വാധീനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് കര്‍ത്തവ്യമാര്‍ഗ് എന്ന് പേര് നല്‍കിയത്.

ഓഗസ്‌റ്റ് 15ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കൊളോണിയല്‍ ചരിത്ര ഭാഗമായ ചിഹ്നങ്ങള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച്‌ വ്യക്തമാക്കിയിരുന്നു. മുന്‍പ് കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്തിന്‍റെ ഉദ്ഘാടനവേളയില്‍ നാവികസേനയുടെ പതാകയിലെ ബ്രിട്ടീഷ് ചിഹ്നങ്ങള്‍ ഒഴിവാക്കി പുതുക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള‌ള റോഡിന്റെ പേര് റേസ് കോഴ്‌സ് റോഡ് എന്നതില്‍ നിന്നും ലോക് കല്യാണ്‍ മാര്‍ഗ് എന്നാക്കി മാറ്റിയതും നാളുകള്‍ക്ക് മുമ്പാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...