പത്തനംതിട്ട : മുതിര്‍ന്ന പൗരന്മാരായ വയോജനങ്ങള്‍ സമൂഹത്തിലും കുടുംബങ്ങളിലും അവഗണന നേരിടുകയാണെന്നും അവരുടെ സംരക്ഷണത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായ നിയമനിര്‍മ്മാണം നടത്തണമെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ സംരക്ഷണവും കരുതലും ആവശ്യമായ കാലഘട്ടമാണ് പ്രായമായവരുടേതെന്നും ഇത് നല്‍കുന്നതിന് കുടുംബാംഗങ്ങള്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണമെന്നും ഡി.സി.സി പ്രസിഡന്‍റ് അഭ്യര്‍ത്ഥിച്ചു. സഹായം ആവശ്യമുള്ള രോഗികളും വൃദ്ധരുമായ വയോജനങ്ങള്‍ക്ക് ഇത് ലഭ്യമാക്കുവാന്‍ നടപടി വേണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് സണ്ണി കണ്ണന്‍മണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം മുഖ്യ പ്രഭാഷണം നടത്തി. സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മലയാലപ്പുഴ വിശ്വംഭരന്‍, അബ്ദുള്‍കലാം ആസാദ്, ദീനാമ്മ റോയി, ജെസി വര്‍ഗ്ഗീസ്, വില്‍സണ്‍ തുണ്ടിയത്ത്, ആനി ജേക്കബ്, അനില്‍ കൊച്ചുമൂഴിക്കല്‍, റെജി വാര്യപുരം, യോഹന്നാന്‍ ശങ്കരത്തില്‍, ജോസ് നെടുമ്പ്രത്ത്, രാജപ്പന്‍ വല്യയ്യത്ത്, ജോണ്‍ മാത്യു, തോമസ് മത്തായി, ജേക്കബ് മാത്യു കൈപ്പാശ്ശേരില്‍, മധുമല ഗോപാലകൃഷണന്‍ നായര്‍, എം.സി ഗോപാലകൃഷ്ണന്‍ നായര്‍, അനിയന്‍ തേപ്പുകല്ലില്‍, ജേക്കബ് എം.ഡി മുറിഞ്ഞകല്‍ എന്നിവര്‍ പ്രസംഗിച്ചു.