Thursday, May 15, 2025 1:33 am

റബർ കർഷകരെ സംരക്ഷിക്കുവാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം ; കേരള കോൺഗ്രസ് എം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: സംസ്ഥാനത്തെ 10 ലക്ഷത്തിലധികം വരുന്ന റബർ കർഷകരെ സംരക്ഷിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. റബറിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുക. വില സ്ഥിരതാ പദ്ധതിയിൽ റബറിന്റെ തറവില 200 രൂപയായി ഉയർത്തുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.

തൊടുപുഴ മാണി ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി തൊടുപുഴ ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധർണ്ണ കേരള കോൺഗ്രസ് എം നേതാവ് പ്രൊഫ കെ ഐ ആൻറണി ഉദ്ഘാടനം ചെയ്തു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. നേതാക്കളായ അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, മാത്യു വാരിക്കാട്ട് , ബെന്നി പ്ലാക്കൂട്ടം, തോമസ് വെളിയത്ത്മ്യാലിൽ, റോയി ലൂക്ക് പുത്തൻകളം, അബ്രഹാം അടപ്പുർ ജോസ് കുന്നൂംപുറം,

ജോസ് മാറാട്ടിൽ, ജോസി വേളാച്ചേരി, അഗസ്റ്റിൻ ചെമ്പകശ്ശേരി, ജോർജ് പാലക്കാട്ട്, കുര്യാച്ചൻ പൊന്നാമറ്റം, റോയി വാലുമ്മൽ, റോയി സൺ കുഴിഞ്ഞാലിൽ, കെവിൻ അറക്കൽ, ലിപ്സൺ കൊന്നയ്ക്കൽ, ജെഫിൻ കൊടുവേലി, തോമസ് മൈലാടൂർ, തോമസ് കിഴക്കേ പറമ്പിൽ, ജോസ് പാറപ്പുറം, ജോജൊ അറയ്ക്കകണ്ടം, ജെരാർദ്ദ് തടത്തിൽ,  ജോസ് മഠത്തിനാൽ, പി.ജി.ജോയി, എം കൃഷ്ണൻ, ആന്റോ വർഗീസ്, വെട്ടിക്കുഴിചാലിൽ, നൗഷാദ് മുക്കിൽ, ശ്രീജിത്ത് ഒളിയറയ്ക്കൽ, ബേബി ആലുങ്കൽ തുടങ്ങിയവർ നേത്രുത്വം നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....