മാധ്യമ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; യൂബര്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മാധ്യമ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ  യൂബര്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. ഒ.എം.ആറില്‍ ഞായാറാഴ്ച രാത്രിയോടെയാണ് സംഭവം. പ്രതി ഓട്ടോ ഡ്രൈവര്‍ സെല്‍വത്തെ പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. സഹായത്തിനായി പെണ്‍കുട്ടി  ഫോണില്‍വിളിച്ചിട്ടും പോലീസ് പ്രതികരിച്ചില്ല. പരാതി നല്‍കിയിട്ടും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ചുവെന്നും വിദ്യാര്‍ഥിനി ആരോപിച്ചു. ഒടുവില്‍ വിദ്യാര്‍ഥിനി സാമൂഹിക മാധ്യമത്തില്‍ കുറിപ്പിട്ടതോടെയാണ് സംഭവം  പുറത്തറിഞ്ഞത്.

സുഹൃത്തിനൊപ്പം ഒ.എം.ആറിലെ ഹോസ്റ്റലിലേക്ക് യാത്രചെയ്ത വിദ്യാര്‍ഥിനി ഓട്ടോയില്‍നിന്ന് ഇറങ്ങുമ്പോള്‍ ശരീരഭാഗത്ത് സെല്‍വം പിടിക്കുകയായിരുന്നു. വിദ്യാര്‍ഥിനി ബഹളം വെച്ചതോടെ  ഇയാള്‍ അവിടെനിന്ന് രക്ഷപെടുകയായിരുന്നു. ഉടന്‍ പോലീസിനെ ഫോണില്‍വിളിച്ചിട്ടും പ്രതികരിച്ചില്ല. അരമണിക്കൂറിന് ശേഷം ഇന്‍സ്‌പെക്ടര്‍ ഹോസ്റ്റലിലെത്തി വിവരം തിരക്കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അടുത്തദിവസം രാവിലെവരെ കാത്തിരിക്കാനാണ് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...