ഡല്‍ഹി : കേന്ദ്ര കാബിനറ്റ് യോഗം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം നടക്കുന്ന രണ്ടാമത്തെ കാബിനറ്റ് യോഗമാണ് ഇന്ന് നടക്കുന്നത്. ആദ്യ യോഗം മാര്‍ച്ച് 25ന് സാമൂഹ്യ അകല നിര്‍ദേശങ്ങള്‍ പാലിച്ച് ഡല്‍ഹിയില്‍ 7 ലോഗ് കല്യാണ്‍ മാര്‍ഗിലാണ് നടന്നത്. ഇന്നത്തെ യോഗം വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരിക്കും നടക്കുക.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി കാബിനറ്റ് യോഗം നടക്കുന്നത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുള്ള തിയതിക്ക് ഏകദേശം പത്തില്‍ താഴെ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടക്കുന്ന യോഗത്തില്‍ കൊവിഡ് രോഗവ്യാപനത്തില്‍ പാലിക്കേണ്ട തുടര്‍ പരിപാടികള്‍ കൂടെ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.