കോഴിക്കോട് : തെരഞ്ഞെടുപ്പു രംഗത്തുനിന്നും വിട്ടുനില്‍ക്കുകയും ആര്‍എസ്എസ് നിര്‍ദേശം അവഗണിക്കുകയും ചെയ്ത ശോഭാ സുരേന്ദ്രനോട് കേന്ദ്ര നേതൃത്വം വിശദീകരണം ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടുനിന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തെ പിണക്കാതിരിക്കാന്‍ വിശദീകരണം തേടാനാണ് തീരുമാനം.
സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദം ശക്തമാണെങ്കിലും തിരക്കിട്ട് നടപടി എടുത്താല്‍ പാര്‍ട്ടിയില്‍ വലിയ വിമത ശബ്ദമുയരുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രനുമായി യാതൊരു തരത്തിലും ഒത്തുപോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് ശോഭ. ഫലത്തില്‍ ശോഭ സുരേന്ദ്രന് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ സാധ്യത കുറവാണ്.