Wednesday, July 2, 2025 8:06 am

കേരളത്തെ വീണ്ടും തഴഞ്ഞു ; ദുരിതാശ്വാസ സ​ഹായങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളിൽ സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. എന്നാൽ കേന്ദ്രത്തിന്റെ പ്രളയ സഹായ പ്രഖ്യാപനത്തില്‍ കേരളം ഇല്ല.ഗുജറാത്ത്, മണിപ്പൂർ ത്രിപുര എന്നീ സംസ്ഥാനങ്ങൾക്കാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. എസ്ഡിആർഎഫിൽ നിന്നുള്ള കേന്ദ്രവിഹിതവും എൻഡിആർ‌എഫിൽ നിന്നുള്ള തുകയും ചേർന്നാണ് പണം അനുവദിച്ചത്. ​ഗുജറാത്തിന് 600 കോടി രൂപയും മണിപ്പൂരിന് 50 കോടി രൂപയും ത്രിപുരയ്ക്ക് 25 കോടി രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നും ശക്തമായ മഴക്കെടുതിയും പ്രളയവും മണ്ണിടിച്ചിലും നേരിട്ട സംസ്ഥാനങ്ങളാണ്. പ്രളയം ബാധിച്ച സംസ്ഥാനങ്ങളെ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം സദാ സന്നദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അസ്സം, മിസോറാം, കേരള, ത്രിപുര, നാ​ഗാലാന്റ്, ​ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഇത്തവണ ശക്തമായ മഴയും പ്രളയും മണ്ണിടിച്ചിലുമാണ് നേരിട്ടത്.

നാശനഷ്ടങ്ങൾ തത്സമയം വിലയിരുത്താൻ ഈ ബാധിത സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര ടീമുകളെ (ഐഎംസിടി) നിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള സംസ്ഥാനങ്ങൾക്കുള്ള അധിക ധനസഹായം ഐഎംസിടി റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം തീരുമാനിക്കും. ഈ അടുത്തായി പശ്ചിമബം​ഗാളും ബിഹാറും മഴക്കെടുതി നേരിട്ടിരുന്നു. മഴക്കെടുതി വിലയിരുത്താൻ ഐഎംസിടി ഈ സംസ്ഥാനങ്ങൾ സന്ദർശിക്കും.ഈ വർഷം മാത്രം കേന്ദ്രസർക്കാർ 9044 കോടി രൂപ സഹായമാണ് 21 സംസ്ഥാനങ്ങൾക്കായി എസ്ഡിആർഎഫിൽ നിന്ന് വകയിരുത്തിയത്. എൻഡിആർഎഫിൽ നിന്ന് 4529 കോടി രൂപ 15 സംസ്ഥാനങ്ങൾക്കും വകയിരുത്തി. എസ്ഡിഎംഎഫിൽ (state disaster mitigation fund) നിന്ന് 11 സംസ്ഥാനങ്ങൾക്ക് 1385 കോടി രൂപയും നൽകിയെന്നും കേന്ദ്രം വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്ത് ...

0
ന്യൂഡൽഹി : സ്വകാര്യ മെഡിക്കൽ കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോർട്ട്...

അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം നടപടി കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്

0
അഹമ്മദാബാദ് : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം...

അപകടം നടന്ന് രണ്ട് മാസമായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം തുറന്നു പ്രവര്‍ത്തിക്കാന്‍...

0
കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് ഇന്നേക്ക് രണ്ടുമാസം. ...

തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ടോ​ക്ക​ൺ സം​വി​ധാ​നം അ​ടി​ച്ചു​ത​ക​ർ​ത്തു

0
തൃ​ശൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഒ​പി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ടോ​ക്ക​ൺ സം​വി​ധാ​നം അ​ടി​ച്ചു​ത​ക​ർ​ത്തു. മാ​ന​സി​ക​നി​ല...