കേരളത്തിൻ്റെ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ അംഗീകാരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേന്ദ്രസർക്കാരിൻ്റെ ഭരണപരിഷ്ക്കരണ വകുപ്പ് നടപ്പിലാക്കുന്ന സംസ്ഥാന സഹകരണ സംരംഭ പദ്ധതിയുടെ (State Collaberative Initiative) കീഴിൽ നടപ്പിലാക്കുന്ന 11 ഇനങ്ങളിൽ ഒന്നാമതായി കേരളത്തിൻ്റെ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതി ഇടം പിടിച്ചു. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് പ്രതിജ്ഞാബദ്ധമായ സംസ്ഥാന സർക്കാർ വില്ലേജുകൾ സ്മാര്‍ട്ട് ആക്കുന്നതിനോടൊപ്പം സ്മാർട്ട് സേവനങ്ങളും എന്ന സങ്കല്പം സാക്ഷാത്കരിക്കുന്നതിനും മുൻഗണന നൽകുന്നുണ്ട്. വില്ലേജ് ഓഫീസുകളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഓൺലൈനായാണ് ഇപ്പോൾ നൽകുന്നത്.

എങ്കിലും വിവിധ ആവശ്യങ്ങൾക്ക് വിവിധതരം സാക്ഷ്യപത്രങ്ങൾ വർഷത്തിൽ രണ്ടും മൂന്നും തവണ ആവശ്യമായി വരുന്ന അവസരത്തിൽ ഓരോ തവണയും സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് പരിഹരിക്കുന്നതിനാണ് ഡിജിറ്റൽ റവന്യൂ കാർഡ് എന്ന ആശയത്തിന് സർക്കാർ രൂപം നൽകിയത്. ഒരു എടിഎം കാർഡിൻ്റെ മാതൃകയിൽ ചിപ്പും QR കോഡും യൂണിക് നമ്പരും ഉൾപ്പെടുന്ന ഡിജിറ്റൽ റവന്യൂ കാർഡിൽ വ്യക്തിഗത വിവരങ്ങളും ഭൂമി സംബന്ധമായ വിവരങ്ങളും ലഭ്യമാകും. ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന വില്ലേജുകളിൽ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധമാണ് നടപടികൾ പുരോഗമിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...