Sunday, April 14, 2024 9:05 pm

കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്നു ; എ പി ജയന്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : രാജ്യത്തെ കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നടപടിയാണ് രാജ്യത്ത് ബി ജെ പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ
നയങ്ങള്‍ക്കെതിരെയും ജനുവരി 17ന് കോന്നി ബി എസ് എന്‍ എല്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും പ്രചരണാര്‍ത്ഥം സി പി ഐ കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലം സെക്രട്ടറി പി ആര്‍ ഗോപിനാഥന്‍ നയിക്കുന്ന സമര പ്രചരണജാഥ ഇളമണ്ണൂര്‍ തീയേറ്റര്‍ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Lok Sabha Elections 2024 - Kerala

നരേന്ദ്രമോദി സര്‍ക്കാരിനെതിരായി ശക്തമായ പ്രതിരോധത്തിലാണ് നാം. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ബി ജെ പി ക്ക് ജനപിന്തുണ നേടാനായില്ല. രാജ്യത്ത് മുതലാളിമാരുടെ എണ്ണം കൂടുകയും സാധാരണക്കാരായ ആളുകളുടെ ജീവിതം ദുരിതപൂര്‍ണമാവുകയും ചെയ്യുകയാണ്. വലിയ സൂഷ്മതയോടെ മാത്രമെ നമ്മുക്ക് മുന്നേറുവാന്‍ കഴിയൂ. ഇന്ത്യയുടെ സാമ്പത്തിക മേഖല പൂര്‍ണ്ണമായി മുതലാളിമാര്‍ക്ക് നല്‍കി കഴിഞ്ഞു.

പ്രതിരോധ മേഖല അടക്കം സ്വകാര്യവത്കരിച്ചു. ഇങ്ങനെ ഒരു ഭരണം രാജ്യത്തിന് അപമാനമാണ്. രാജ്യത്തെ യുവ ജനതയ്ക്ക് ജോലി സാധ്യതകള്‍ കുറഞ്ഞ് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റംഗം എം കെ വാമന്‍ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനും സി പി ഐ കോന്നി മണ്ഡലം സെക്രട്ടറിയുമായ പി ആര്‍ ഗോപിനാഥന്‍, ജാഥാ വൈസ് ക്യാപ്റ്റനും സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ രാജേഷ്, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, ജില്ലാ കൗണ്‍സിലംഗവും ജാഥാ ഡയറക്ടറുമായ സി കെ അശോകന്‍, ജില്ലാ കൗണ്‍സിലംഗം അഡ്വ കെ എന്‍ സത്യാന്ദപ്പണിക്കര്‍, മണ്ഡലം സെക്രട്ടേറിയേറ്റംഗം സന്തോഷ് കൊല്ലന്‍പടി, പി വേണു, വിജയ വില്‍സണ്‍, സി പി ഐ ഇളമണ്ണൂര്‍ ലോക്കല്‍ സെക്രട്ടറി സുബാഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ സി പി ഐ മണ്ഡലം സെക്രട്ടറി പി ആര്‍ ഗോപിനാഥന് പതാക കൈമാറി. തുടര്‍ന്ന് പുതുവല്‍, കലഞ്ഞൂര്‍, കൂടല്‍ കൊല്ലന്‍പടി, കോട്ടയം, പൂങ്കാവ്, വള്ളിക്കോട് എന്നിവടങ്ങില്‍ ആവേശോജ്ജ്വല സ്വീകരണം ഏറ്റുവാങ്ങിയ ജാഥാ ആദ്യ ദിനത്തില്‍ കൈപ്പട്ടൂരില്‍ സമാപിച്ചു. സി പി ഐ ജില്ലാ കമ്മറ്റിയംഗങ്ങളായ അഡ്വ കെ എന്‍ സത്യാന്ദപ്പണിക്കര്‍, ബീനാ മുഹമ്മദ് റാഫി, സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റംഗം സന്തോഷ് കൊല്ലന്‍പടി, സി പി ഐ മണ്ഡലം കമ്മറ്റിയംഗം എസ് അജിത്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ഹനീഷ്, വിജയ വില്‍സണ്‍, പി സി മാത്യു, എ ഐ എസ് എഫ് മണ്ഡലം ജോ സെക്രട്ടറി അസാദ് സുരേന്ദ്രന്‍ തുടങ്ങിയവര്‍ ജാഥാംഗങ്ങളായിരുന്നു. ലോക്കല്‍ സെക്രട്ടറിമാര്‍, ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍,ബ്രാഞ്ച് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു. ഇന്ന് നടക്കുന്ന ജാഥാ മൈലപ്ര, മലയാലപ്പുഴ, വെട്ടൂര്‍, അട്ടച്ചാക്കല്‍, പയ്യനാമണ്‍, കോന്നി, തേക്കുതോട്, തണ്ണിത്തോട്, ചിറ്റാര്‍, വയ്യാറ്റുപുഴ, ആങ്ങമൂഴ എന്നിവടങ്ങളില്‍ പര്യടനം നടത്തുന്ന ജാഥാ 4.30ന് സീതത്തോട്ടില്‍ സമാപിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിജെപിയുടെ പ്രകടന പത്രികയ്ക്കെതിരെ കോണ്‍ഗ്രസ് ; പേര് മാറ്റി ക്ഷമാപണ പത്രം എന്നാക്കി മാറ്റണമെന്നാവശ്യം

0
ദില്ലി : ബിജെപിയുടെ പ്രകടനപത്രിക ക്ഷമാപണപത്രം എന്ന് പേര് മാറ്റണമെന്ന് കോണ്‍ഗ്രസ്....

മത്സ്യപാടങ്ങളാൽ സമൃദ്ധമായ എഴുപുന്ന-നീണ്ടകര മേഖലയിൽ മത്സ്യബന്ധനവും വിൽപനയും സജീവമാകും

0
അരൂര്‍: മത്സ്യപാടങ്ങളാൽ സമൃദ്ധമായ എഴുപുന്ന-നീണ്ടകര മേഖലയിൽ ഇനിയുള്ള കുറച്ച് ദിവസങ്ങളിൽ മത്സ്യബന്ധനവും...

സരബ്ജിത് സിങിന്റെ ഘാതകരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

0
ലാഹോര്‍: പാകിസ്താന്‍ ജയിലില്‍ വെച്ച് 2013 ല്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍...

മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി ; കായംകുളം സിപിഎമ്മിലെ പ്രശ്നങ്ങൾക്ക് പരിഹാരം

0
ആലപ്പുഴ: കഴിഞ്ഞ ഒരാഴ്ചയായി കായംകുളത്ത് സി പി എമ്മിൽ നിലനിന്നിരുന്ന പ്രതിസന്ധി...