സി.പി.ഐ റാന്നി മണ്ഡലം ജാഥയ്ക്ക് സമാപനമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : രണ്ടു ദിവസമായി റാന്നി മണ്ഡലത്തില്‍ സി.പി.ഐ നേതൃത്വത്തില്‍ നടത്തുന്ന വാഹനജാഥയ്ക്ക് സമാപനമായി. കേന്ദ്രസര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന അവഗണനക്കെതിരെ 17ന് കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ ധര്‍ണ്ണയുടെ പ്രചരണാര്‍ത്ഥമാണ് ജാഥ നടത്തിയത്. എഴുമറ്റൂരിലെ വാളക്കുഴിയില്‍ നിന്നും ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്ത ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം ചുങ്കപ്പാറയില്‍ നിന്നുമാരംഭിച്ചു.

ഓയില്‍പാം ഇന്ത്യാ ചെയര്‍മാന്‍ എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ സതീഷ് ക്യാപ്റ്റനും ജില്ലാ കൗണ്‍സിലംഗം ടി.ജെ ബാബുരാജ്, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രകാശ് പി.സാം എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരും ജില്ലാ കൗണ്‍സിലംഗം അനീഷ് ചുങ്കപ്പാറ ഡയറക്ടറുമായുള്ള ജാഥയാണ് പര്യടനം നടത്തിയത്.

മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ സ്വീകരണ പരിപാടികള്‍ക്ക് ശേഷം ഇട്ടിയപ്പാറയില്‍ ജാഥ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എസ്.എസ് സുരേഷ്, സുരേഷ് ജേക്കബ്, സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാര്‍, സജിമോന്‍ കടയനിക്കാട്,ഡി ശ്രീകല, തെക്കേപ്പുറം വാസുദേവന്‍, കെ എ തന്‍സീര്‍, വിപിന്‍ പി.പൊന്നപ്പന്‍, ജോജോ കോവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...